എയിംസില്‍ മലയാളി ഡോക്ടറുടെ സങ്കീര്‍ണ്ണ ശസ്ത്രക്രിയ വിജയകരം

ന്യൂഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ മലയാളിയായ ഡോ ബൈജു സേനാധിപന്റെ നേതൃത്വത്തില്‍ അതി സങ്കീര്‍ണ്ണ ശസ്ത്രക്രിയ വിജയകരമായി നടന്നു. ലാപ്രോസ്‌കോപിക് കാന്‍സര്‍ സര്‍ജനായ ഡോ ബൈജു സേനാധിപന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ശസ്ത്രക്രിയാ വിദഗ്ദ്ധര്‍ക്കു മുമ്പില്‍ പാന്‍ക്രിയാറ്റിക് ട്യൂമറിനും മലാശയ കാന്‍സറിനും അതി സങ്കീര്‍ണ്ണ താക്കോല്‍ ദ്വാര ശസ്ത്രക്രിയകള്‍ നിര്‍വഹിച്ചാണ് ശ്രദ്ധേയനായത്.
എയിംസില്‍ ഈ വിഭാഗത്തില്‍പെട്ട ലൈവ് ഡെമോണ്‍സ്‌ടേഷനും പ്രഭാഷണത്തിനുമായി ക്ഷണിക്കപ്പെടുന്ന ഏക മലയാളിയാണ് കൊച്ചുള്ളൂരിലെ സേനാധിപന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(സിംസ്) മാനേജിംഗ് ഡയറക്ടര്‍ കൂടിയായ ഡോ ബൈജു സേനാധിപന്‍. ഉദരാശയ രോഗങ്ങളുടെ ചികിത്സയ്ക്ക് സ്വയം വികസിപ്പിച്ചെടുത്ത കീഹോള്‍ ശസ്ത്രക്രിയാ രീതിയാണ് പരീക്ഷിച്ചത്.
എയിംസിലെ ജവഹര്‍ലാല്‍ നെഹ്‌റു ഓഡിറ്റോറിയത്തില്‍ നടന്ന ഡെമോണ്‍സ്‌ട്രേഷന്‍ സെഷനില്‍ പങ്കെടുത്ത വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സര്‍ജന്മാര്‍ക്ക് ഇത് പുതിയ അനുഭവമായി.
https://www.facebook.com/Malayalivartha

























