രക്ഷപ്പെടുത്താന്‍ മിന്നല്‍ സര്‍വീസ്

കെ.എസ്.ആര്‍.ടി.സി നഷ്ടക്കണക്കില്‍ നട്ടം തിരിയുമ്പോള്‍ ലാഭമുണ്ടാക്കാന്‍ മിന്നല്‍ വേഗത്തില്‍ കുതിക്കുന്ന പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നു. ദീര്‍ഘദൂര ബസുകള്‍ എല്ലാ ഡിപ്പോകളിലും കയറിയിറങ്ങുന്ന പതിവ് മാറ്റി തിരഞ്ഞെടുത്ത സ്‌റ്റോപ്പുകളില്‍ മാത്രം നിറുത്തുന്ന സര്‍വീസാണിത്. സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍, എക്‌സ്പ്രസ് ക്ലാസ് ബസുകളാണ് മിന്നല്‍ സര്‍വീസിന് നിരത്തിലിറക്കുക. യാത്രാനിരക്കും ഇതേ ക്‌ളാസുകളുടേത് തന്നെയായിരിക്കും.
നേരത്തേ സില്‍വര്‍ ജെറ്റ് സര്‍വീസിന് അധിക നിരക്ക് ഈടാക്കിയിരുന്നു. ആ പരിഷ്‌കാരം വിജയിച്ചില്ല. മിന്നല്‍ സര്‍വീസുകളുടെ ഉദ്ഘാടനം അടുത്ത മാസം നടക്കും. പദ്ധതി വിജയിക്കുമോ എന്നറിയാന്‍ നാലു റൂട്ടുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മിന്നല്‍ സര്‍വീസ് നടത്തിയിരുന്നു. 
പുനലൂര്‍ പാലക്കാട് , കട്ടപ്പന തിരുവനന്തപുരം , തിരുവനന്തപുരം സുള്ള്യ, തിരുവനന്തപുരംനിലമ്പൂര്‍, തിരുവനന്തപുരം കോഴിക്കോട്, തിരുവനന്തപുരംപാലക്കാട് എന്നീ റൂട്ടുകളിലായിരുന്നു പരീക്ഷണ ഓട്ടം. പുനലൂര്‍ പാലക്കാട് ഒഴികെ മികച്ച കളക്ഷന്‍ ലഭിച്ചു. ഈ റൂട്ടിലെ ശരാശരി കളക്ഷന്‍ പതിനായിരം രൂപയായിരുന്നു. മറ്റ് റൂട്ടുകളിലെല്ലാം 20,000 രൂപയില്‍ കൂടുതല്‍ ലഭിച്ചു.
https://www.facebook.com/Malayalivartha



























