മിനി ലോറിയുടെ ടയറിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ പോസ്റ്റിൽ ഇടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... മിനി ലോറിയുടെ ടയറിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ പോസ്റ്റിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ (20) ആണ് മരിച്ചത്. പൂത്തോട്ട കോളേജിലെ ബി എസ് സി സൈബർ ഫോറൻസിക് വിദ്യാർഥിയാണ്.
ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വൈക്കം-പൂത്തോട്ട റോഡിലായിരുന്നു അപകടം സംഭവിച്ചത്. ഇർഫാനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മേൽ നടപടികൾ സ്വീകരിച്ചു വരുന്നതായി വൈക്കം പോലീസ്.
"
https://www.facebook.com/Malayalivartha


























