മാഹിയില്‍ ഇനി ഒരു ബാറും വിദേശമദ്യവില്‍പന ശാലയും മാത്രം; ഹര്‍ത്താല്‍ പ്രതീതി

പഴയ ഓര്‍മ്മയില്‍ ഇനി മാഹിക്ക് വണ്ടികയറണ്ട. മാഹി ഇനി കുടിയന്‍മാരുടെ നാടല്ല. എല്ലാം ഓര്‍മ്മകള്‍ മാത്രം. ദേശീയ, സംസ്ഥാന പാതയില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ മാറ്റണമെന്ന് സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ആരംഭിച്ചതോടെ മാഹിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് രണ്ട് മദ്യശാലകള്‍ മാത്രം. റെയില്‍േവ സ്‌റ്റേഷന്‍ റോഡിലുള്ള സ്റ്റാര്‍ പദവിയുള്ള ബാറിനും മറ്റൊരു വിദേശമദ്യവില്‍പനശാലക്കും മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കാനാവുന്നത്. ഇവ ദേശീയ പാതയില്‍ നിന്ന് 500 മീറ്റര്‍ അകലെയാണ് എന്നത് കൊണ്ടാണ് ഇവയ്ക്ക് പ്രവര്‍ത്തിക്കാനാവുന്നത്. ഈ മദ്യശാലകളില്‍ ശനിയാഴ്ച നല്ല തിരക്കും അനുഭവപ്പെട്ടു.
പ്രവര്‍ത്തിച്ചിരുന്ന 32 മദ്യശാലകള്‍ പൂട്ടേണ്ടി വന്നത് കൊണ്ട്് നേരത്ത തിങ്ങി നിറഞ്ഞിരുന്ന മാഹിയിലെ റോഡുകളില്‍ ആളുകളില്ല. ഹര്‍ത്താല്‍ പ്രതീതിയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.
മദ്യശാലകള്‍ അടച്ചതോടെ റയില്‍വേ സ്‌റ്റേഷനിലും തിരക്കില്ല. തിങ്ങി നിറഞ്ഞ് പോയിരുന്ന തലശ്ശേരിവടകര ബസ്സ റൂട്ടുകളിലും തിരക്കേയില്ല. അടച്ചു പൂട്ടപ്പെട്ട 32 മദ്യശാലകള്‍ വിധി ബാധകമാവാത്ത മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്. ജനകീയ പ്രതിഷേധങ്ങളെ മറികടന്ന് മുഴുവന്‍ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുക എന്നത് അധികാരികള്‍ക്ക് വലിയ തലവേദനയാവും സൃഷ്ടിക്കുക.
ഫേസ്ബുക്കും വാട്‌സ്ആപും കുറക്കണമെന്ന് ഇടുക്കി ബിഷപ്പിന്റെ ഇടയലേഖനം; ഇതു മൂലം ഹൃദയ വിശുദ്ധിയും ശാരീരിക വിശുദ്ധിയും നഷ്ടപ്പെട്ട് കുട്ടികള്‍ വിവാഹ വേദിയില്‍ എത്തുന്നു' 
https://www.facebook.com/Malayalivartha



























