ഫേസ്ബുക്കും വാട്‌സ്ആപും കുറക്കണമെന്ന് ഇടുക്കി ബിഷപ്പിന്റെ ഇടയലേഖനം

എല്ലാം സാത്താന്റെ ഉപകരണങ്ങള്‍. കുടുംബത്തെ നശിപ്പിക്കാന്‍ അനുവദിക്കരുത്. കുടുംബമാണെല്ലാം. അത് തകര്‍ന്നാല്‍ എല്ലാം തീര്‍ന്നു. ഫേസ്്ബുക്കും വാട്‌സ്ആപും ഉപയോഗിക്കുന്നത് കുറക്കണമെന്ന് ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഇടയലേഖനം. ഇത് മൂലം ഇതു മൂലം ഹൃദയ വിശുദ്ധിയും ശാരീരിക വിശുദ്ധിയും നഷ്ടപ്പെട്ടാണ് കുട്ടികള്‍ വിവാഹവേദിയിലെത്തുന്നതെന്നും ഇടയലേഖനത്തില്‍ പറയുന്നു.
ക്രിസ്ത്യാനികളായിട്ടുള്ളവര്‍ കുഞ്ഞുങ്ങള്‍ക്ക് ക്രിസ്ത്യന്‍ പേരുകള്‍ തന്നെ നല്‍കണമെന്നും ലേഖനത്തിലുണ്ട്. ക്രിസ്ത്യീയ നാമത്തില്‍ അറിയപ്പെടുന്നത് ക്രിസ്തുവിന് സാക്ഷ്യം വഹിക്കലാണ്. അര്‍ത്ഥ രഹിതമായ പേരുകള്‍ നല്‍കുന്നത് ശരിയല്ല. വിശ്വാസത്തെയും െ്രെകസ്തവ മാതൃകയെയും പ്രഘോഷിക്കുന്ന പരമ്പരാഗത പേരുകള്‍ ഉപയോഗിക്കണമെന്നും ഇടയലേഖനത്തില്‍ പറയുന്നു.
കുട്ടികളുടെ മുമ്പില്‍ വച്ച് വൈദികരയെും സന്യസ്തരെയും വിമര്‍ശിക്കരുതെന്നും ഭൗതിക നേട്ടങ്ങള്‍ക്കും മാത്രമാകരുത് ജീവിതമെന്നും ഇടയലേഖനത്തിലുണ്ട്.
https://www.facebook.com/Malayalivartha



























