തിരുവന്തപുരത്തെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ പോത്തീസില്‍ നഗരസഭയുടെ ആരോഗ്യ വിഭാഗം റെയ്ഡ് നടത്തി

പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ പോത്തീസില്‍ നടത്തിയ നടത്തിയ റെയ്ഡില്‍ നാല് ടണ്‍ നിരോധിത ക്യാരിബാഗ് പിടിച്ചെടുത്തു. പിടിച്ചെടുത്തവയില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകളും പ്ലാസ്റ്റിക്ജന്യ ഉല്‍പ്പന്നമായ നോണ്‍ വോവന്‍ പോളി പ്രൊപ്പലീന്‍ ബാഗുകളും ഉള്‍പ്പെടും. മാര്‍ച്ച് ഒന്നുമുതല്‍ നഗരപരിധിയില്‍ പ്ലാസ്റ്റിക്നോണ്‍ വോവന്‍ പോളി പ്രൊപ്പലീന്‍ ക്യാരിബാഗുകള്‍ എന്നിവയ്ക്ക് നഗരസഭ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിരോധനം മറികടന്ന് സൂക്ഷിച്ചിരുന്ന ബാഗുകളാണ് പിടികൂടിയത്.
വ്യാപാരികളുടെ കൈവശം ശേഷിച്ച ക്യാരിബാഗുകള്‍ ഒഴിവാക്കാന്‍ ഒരു മാസത്തിലധികം സമയം അനുവദിച്ചിരുന്നു. നഗരസഭാ തീരുമാനത്തോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരത്തിലെ വ്യാപാരികള്‍ക്കെല്ലാം മേയറും ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് തീരുമാനം നിയമപരമായി അറിയിച്ചുള്ള നോട്ടീസും നല്‍കി. നിരോധനം നിലവില്‍വന്ന് ഒരു മാസം കഴിഞ്ഞിട്ടും പോത്തീസ് മാത്രം പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്ക് ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെ നഗരസഭയെ വെല്ലുവിളിച്ച് മുന്നോട്ടുപോകുകയായിരുന്നു.
വെള്ളിയാഴ്ച ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായ പി അജയകുമാര്‍, പി ധര്‍മപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി. എട്ട് സ്‌ക്വാഡായി തിരിഞ്ഞായിരുന്നു പരിശോധന. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രമേഷ്‌കുമാര്‍, ആര്‍ അനില്‍കുമാര്‍, എന്‍ വി അനില്‍കുമാര്‍, എസ് അനില്‍കുമാര്‍, ആര്‍ അനി, എസ് ബിജു, കെ വി പ്രേംനവാസ്, എസ് ശ്രീകുമാര്‍, ആര്‍ പി അനൂപ്റോയി, ടി രാജന്‍ എന്നിവര്‍ സ്‌ക്വാഡുകള്‍ക്ക് നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha



























