പിണറായി നിരായുധനായി പത്മവ്യൂഹത്തില്‍: ബഹ്‌റയെയും മനോജ് എബഹാമിനെയും ശാസിച്ചേക്കും

ഡി.ജി.പി.ലോക്‌നാഥ് ബഹ്‌റെയും ഐ.ജി.മനോജ് അബ്രഹാമിനെയും മുഖ്യമന്ത്രി ശാസിക്കും. ജിഷ്ണുവിന്റെ അമ്മയെ വലിച്ചിഴച്ച മ്യൂസിയം എസ് ഐ ഉള്‍പ്പെടെയുള്ളവരെ സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തുമെന്നും സൂചനയുണ്ട്. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത് ഇതിനു വേണ്ടിയാണെന്നാണ് സൂചന.
ജിഷ്ണുവിന്റെ അമ്മയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മുമ്പില്ലാത്ത വിധം പിണറായി സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
സി പി എം കേന്ദ്ര നേതൃത്യവും സംസ്ഥാന നേതൃത്വവും പോലീസ് അതിക്രമത്തില്‍ സര്‍ക്കാരിനെതിരാണ്. വിഷയത്തില്‍ സീതാറാം യച്ചൂരി സംസ്ഥാന സെക്രട്ടറിയെ ഫോണില്‍ വിളിച്ച് സംസാരിച്ചു. സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര നേതൃത്വം.
അതിനിടെ കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സര്‍ക്കാരിനും പോലീസിനുമെതിരെ രംഗത്തെത്തി. വി എസ് അച്ചുതാനന്ദന്‍ മഹിജയുടെ സഹോദരനെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു.എം.എ ബേബിയും സര്‍ക്കാരിനെതിരെ രംഗത്തെത്തി.
സര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസിനെതിരെ നടപടിയുണ്ടാകുന്നത്.മലപ്പുറം ഉപതെരഞ്ഞടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ പ്രകടനം തീരെ മോശമാണെന്ന വിലയിരുത്തലാണ് എല്‍ ഡി എഫിനുള്ളത്.
കോടിയേരി , സര്‍ക്കാരിനെ പിന്തുണക്കാത്തത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നു. പോലീസ് നടപടിയെ കോടിയേരി ഇതുവരെയും ന്യായീകരിച്ചിട്ടില്ല. മഹിജക്കെതിരെ രംഗത്തെത്തിയ മന്ത്രി മണിയെ കോടിയേരി ശാസിച്ചതായാണ് വിവരം.
പിണറായി കാബിനറ്റില്‍ മണി ഒഴികെ മറ്റൊരു മന്ത്രിമാരും പിണറായിയെ സഹായിക്കാന്‍ എത്തിയില്ല. ബഹ്‌റക്കെതിരെയാണ് പൊതുവികാരം .സന്ദര്‍ഭം മനസിലാക്കി പെരുമാറാത്ത ഐ.ജി.മനോജ് എബ്രഹാമിനും മന്ത്രിമാര്‍ എതിരാണ്.
https://www.facebook.com/Malayalivartha


























