ജിഷ്ണുവിന്റെ ആത്മഹത്യയ്ക്കും കോപ്പിയടിച്ചിട്ടില്ലായെന്നതിനും തെളിവ് എവിടെ: കോടതി

ജിഷ്ണു കോപ്പിയടിച്ചിട്ടില്ല എന്നതിനു എന്ത് തെളിവാണുള്ളതെന്ന് ഹൈക്കോടതി. ആത്മഹത്യാ ചെയ്യാനുണ്ടായ സാഹചര്യം ഇതുവരെ വ്യക്തമാകാത്തതിനാല്‍ ആത്മഹത്യാക്കുറ്റം നിലനില്‍ക്കുമോയെന്നും കോടതി ആരാഞ്ഞു. അതേസമയം ജിഷ്ണു കോപ്പിയടിച്ചെന്ന ആരോപണം വ്യാജമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ ചുണ്ടിക്കാട്ടി. കോളേജ് പ്രിന്‍സിപ്പലിന്റെയും സഹപാഠികളുടേയും മൊഴിയില്‍ നിന്ന് ഇക്കാര്യം വ്യക്തമാണെന്നും സര്‍ക്കാര്‍ അറിയിച്ചപ്പോളാണ് തെളിവ് എവിടെയെന്ന് കോടതി ആരാഞ്ഞത്. എന്നിരിക്കെ കേസില്‍ ഒളിവിലുള്ള പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്ന ഉറപ്പ് നല്‍കണമെന്ന ആവരുടെ ആവശ്യത്തെ തള്ളിയെന്നും കണ്ടാലുടന്‍ പ്രതികളുടെ അറസ്റ്റ് ഉണ്ടാകുമെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























