എം എ ബേബി പറഞ്ഞാല്‍ അത് ബേബിയോട് ചോദിക്കണമെന്ന് പിണറായി; മഹിജ വിഷയം സിപിഎമ്മിനുള്ളില്‍ത്തന്നെ ചേരിതിരിവുണ്ടാക്കി

ജിഷ്ണു പ്രണോയിയുടെ അമ്മയെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ സി പി എം രണ്ട് തട്ടിലായി.പാര്‍ട്ടിയുടെ നാദാപുരം ഏരിയാ സെക്രട്ടറി നിരാഹാരം തുടരുന്ന ജിഷ്ണുവിന്റെ സഹോദരിക്ക് പിന്തുണ പ്രഖ്യാപിച്ചു.
അതേ സമയം പാര്‍ട്ടി വിരുദ്ധ ശക്തികളുടെ കൈയിലെ കളിപ്പാട്ടമായി മാറരുതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആശുപത്രിയിലുള്ള മഹിജയെ അറിയിച്ചു.
മഹിജയെ അനുനയിപ്പിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ആശുപത്രിയിലേക്കയച്ചത് പിണറായി വിജയനാണെന്ന് വ്യക്തമായി.അച്ചുതാനന്ദന്റെ മുന്‍ െ്രെപവറ്റ് സെക്രട്ടറി കെ.എം.ഷാജഹാന്‍ ഡി ജി പി ഓഫീസിലെത്തിയതാണ് പിണറായിയെ പ്രകോപിപ്പിച്ചത്. പിണറായിയുടെ പ്രഖ്യാപിത ശത്രുവാണ് ഷാജഹാന്‍.
ഡി ജി പി ഓഫീസിനു മുന്നിലെ സംഭവ വികാസങ്ങളില്‍ ഒരു നടപടിയും വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. തോക്ക് സ്വാമിയും ഷാജര്‍ ഖാനും ഷാജഹാനും ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മഹിജയെ കൂട്ടുപിടിക്കുകയായിരുന്നു എന്നാണ് പിണറായി കരുതുന്നത്.
പാര്‍ട്ടിയെയും സര്‍ക്കാരിനെയും തകര്‍ക്കാനാണ് ഷാജഹാന്‍ ശ്രമിക്കുന്നത്.2006 ല്‍ അച്ചുതാനന്ദന്‍ സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ഷാജഹാന്‍ പിന്നീട് വി എസിന്റെ സ്റ്റാഫില്‍ നിന്നും പുറത്തായി. പാര്‍ട്ടി നടപടിക്ക് ഉത്തരവാദി പിണറായിയാണ്. അതിന്റെ വാശിയാണ് ഇപ്പോള്‍ സര്‍ക്കാരിനോട് തീര്‍ക്കുന്നതെന്ന് മുഖ്യമന്ത്രി കരുതുന്നു
എസ് യു സി ഐ യുടെ നേതാവായ ഷാജര്‍ഖാനെയാണ് പിണറായി ജമാ അത്തെ സംഘടനയോട് ഉപമിച്ചത്.ഷാജര്‍ഖാന് തീവ്രവാദി സംഘടനയുമായി ബന്ധമൊന്നമില്ല. തോക്ക് സ്വാമിയോട് മുഖ്യമന്ത്രിക്ക് യാതൊരു താത്പര്യവുമില്ല. മാത്രവുമല്ല അദ്ദേഹം കേസില്‍ പ്രതിയുമാണ്.
ലോക് നാഥ് ബഹ്‌റയുടെ നടപടികള്‍ തന്റെ അറിവോടെയാണെന്നാണ് പിണറായി ഇപ്പോള്‍ പറയുന്നത്. ബഹ്‌റക്കെതിരെ നടപടി വേണമെന്ന ബേബിയുടെ ആവശ്യത്തെ പിണറായി പൂര്‍ണമായും തള്ളി.അച്യുതാനന്ദന്റെ ആവശ്യവും മുഖ്യമന്ത്രി തളളി. പോലീസിനെതിരായ നീക്കങ്ങളെ തനിക്കെതിരായ നീക്കമായി കരുതുകയാണ് മുഖ്യമന്ത്രി.
https://www.facebook.com/Malayalivartha



























