ജിഷ്ണുവിന്റെ മാതാപിതാക്കളെ വധിക്കുമെന്ന് ഷംസീര്‍ ഭീഷണിപ്പെടുത്തിയതായി വ്യാജപ്രചരണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് വിദ്യ ബാലകൃഷ്ണനെതിരെ ഡിജിപിക്ക് പരാതി

യൂത്ത് കോണ്‍ഗ്രസ് തനിക്ക് നേരെ സോഷ്യല്‍മീഡിയയില്‍ നടത്തുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ എന്‍.എന്‍ ഷംസീര്‍ ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിദ്യ ബാലകൃഷ്ണനെതിരെയാണ് പരാതി. ജിഷ്ണുവിന്റെ മാതാപിതാക്കളെ വധിക്കുമെന്ന് ഷംസീര്‍ ഭീഷണിപ്പെടുത്തിയെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വ്യാജപ്രചരണം.
വിദ്യയുടെ ഐഡിയില്‍ നിന്നാണ് വ്യാജപോസ്റ്റ് പ്രചരിച്ച് തുടങ്ങിയത്. സംഭവത്തില്‍ അന്വേഷണം നടത്തി മുഴുവന്‍ കുറ്റക്കാര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ഷംസീര്‍ ഡിജിപിയോട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha



























