അവസരം വന്നപ്പോള്‍ എല്ലാവരും ഒന്നിച്ച് പത്രക്കാര്‍ക്കിട്ട് പണിതു: മംഗളം ലേഖകരെ പോലീസുകാര്‍ അഭിഭാഷകര്‍ക്കിടയിലേക്ക് എറിഞ്ഞു കൊടുത്തു

മംഗളം സിഇഒ അജിത് കുമാറിനെയും ലേഖകന്‍ ജയചന്ദ്രനെയും വിലങ്ങണിയിച്ച് കോടതിയില്‍ ഹാജരാക്കിയ ശേഷം ക്രുദ്ധരായ അഭിഭാഷകര്‍ക്കിടയിലേക്ക് എറിഞ്ഞു കൊടുത്തത് പോലീസ് തന്ത്രം.
വെള്ളിയാഴ്ചയാണ് ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. വഞ്ചിയൂരിലെ കോടതിയില്‍ അജിത്തിനെയും ജയചന്ദ്രനെയും എത്തിക്കുന്ന വിവരം പോലീസ് മുന്‍കൂട്ടി അഭിഭാഷകരെ അറിയിച്ചെന്നാണ് സൂചന.ബാര്‍ കൗണ്‍സിലിലാണ് വിവരം നല്‍കിയത്.തുടര്‍ന്ന് അഭിഭാഷകന്‍ കൂട്ടത്തോടെ എത്തുകയും മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
മംഗളം ലേഖകരെ നേരിടാനുള്ള അഭിഭാഷകരുടെ ശ്രമം ചെറുക്കാന്‍ കോടതിയിലുണ്ടായിരുന്ന ഒരു മാധ്യമ പ്രവര്‍ത്തകനും തയാറായില്ല. എല്ലാവരും കളി കണ്ട് രസിച്ചു.
സി പി എം പ്രവര്‍ത്തകരായ അഭിഭാഷകരാണ് മംഗളം ലേഖകരെ അപമാനിച്ചത്.ഇവരെ വിലങ്ങണിയിച്ച് ഹാജരാക്കണമെന്നത് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശമായിരുന്നു.
അജിത്തിനൊപ്പമുണ്ടായിരുന്ന ലേഖകന്‍ ജയചന്ദ്രന്‍ എന്ന നാരായണന്‍ ലോകനാഥ് ബഹ്‌റ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വിശ്വസ്തനാണ്. ഒരു കാലത്ത് പോലീസില്‍ എന്ത് നടക്കണമെന്ന് തീരുമാനിച്ചിരുന്നത് ജയചന്ദ്രനായിരുന്നു. പഴയ വ്യാജരേഖ കേസില്‍ പ്രതിയായിരുന്നു ജയചന്ദ്രന്‍. മുമ്പ് തനിനിറം ലേഖകനായിരുന്നു.എന്നാല്‍ കഷ്ടകാലം വന്നപ്പോള്‍ ഒരു പോലീസുകാരനും സഹായിക്കാന്‍
ഉണ്ടായിരുന്നില്ല. ഇടതു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മീഗളം ശ്രമിച്ചതിന്റെ വൈരാഗ്യമാണ് അഭിഭാഷകര്‍ കാണിച്ചത്. അഭിഭാഷകരുടെ ആക്രമണം പോലീസും കണ്ടില്ലെന്ന് നടിച്ചു.
https://www.facebook.com/Malayalivartha



























