ഡിജിപി ഓഫീസ് മാര്‍ച്ചിനിടെ അറസ്റ്റിലായ ഷാജഹാന്റെ അമ്മയും നിരാഹാര സമരത്തിന് ഒരുങ്ങുന്നു

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഡിജിപി ഓഫീസ് മാര്‍ച്ചിനിടെ അറസ്റ്റ് ചെയ്ത കെ എം ഷാജഹാന്റെ അമ്മയും നിരാഹാര സമരത്തിന് ഒരുങ്ങുന്നു. മകന് ജാമ്യം കിട്ടിയില്ലെങ്കില്‍ ക്ലിഫ് ഹൗസിന് മുമ്ബില്‍ നിരാഹാരമിരിക്കുമെന്ന് ഷാജഹാന്റെ അമ്മ. ആരുടെയും കാലുപിടിക്കാനില്ലെന്നും തങ്കമ്മ പറയുന്നു.
ഷാജിര്‍ഖാന്‍ നല്‍കിയത് മനുഷ്യത്വപരമായ പിന്തുണയെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു. ഷാജഹാനും ഷാജിര്‍ഖാനും കൂടെ നടക്കുകമാത്രമെ ചെയ്തുളളൂ. ഷാജിര്‍ഖാന്‍ ഉള്‍പ്പെടെയുളളവര്‍ ഒരു പ്രകോപനവും ഉണ്ടാക്കിയില്ലെന്നും മനുഷ്യത്വപരമായ പിന്തുണ മാത്രമാണ് തന്നതെന്നും ശ്രീജിത്ത് പറഞ്ഞു .
സഹായിച്ചവരെ ജയിലിലടച്ചതില്‍ ദുഃഖമെന്നും ജിഷ്ണുവിന്റെ കുടുംബം വ്യക്തമാക്കി.മഹിജയും ബന്ധുക്കളും പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് വി.എസ്.അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ പി.എ. കെ.എം.ഷാജഹാന്‍ എസ്.യു.സി.ഐ പ്രവര്‍ത്തകരായ ഷാജര്‍ഖാന്‍, മിനി,ശ്രീകുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. മഹിജയെയും ബന്ധുക്കളെയും വിട്ടെങ്കിലും ഇവര്‍ ഇപ്പോഴും റിമാന്‍ഡിലാണ്.ഇന്നലെ ഇവരുടെ ജാമ്യാപേക്ഷയെ പ്രൊസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു.
ഇതിനിടെയാണ് ഇവര്‍ക്കെതിരെ ഗൂഡാലോചനകുറ്റം ചുമത്തി പൊലീസ് കോടതിയില്‍ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സമരം നടക്കുന്നതിനിടെ ഡിജിപി ഓഫീസിന് മുന്നിലെത്തിയ തോക്ക് സ്വാമിയെന്നറിയപ്പെടുന്ന് ഹിമവല്‍ ഭദ്രാനന്ദയും റിമാന്‍ഡിലാണ്.
https://www.facebook.com/Malayalivartha



























