മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിനു മുന്നിൽ മരിക്കും വരെ നിരാഹാരമിരിക്കുമെന്ന് കെ എം ഷാജഹാന്റെ അമ്മ ഇന്ദിര

കള്ളക്കേസില്‍ കുടുക്കി അന്യായമായി തടങ്കലില്‍ വച്ചിരിക്കുന്ന പൊതുപ്രവര്‍ത്തകനായ കെ എം ഷാജഹാനെ പുറത്തു വിട്ടില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൌസിനു മുന്നില്‍ മരിക്കും വരെ നിരാഹാരമിരിക്കുമെന്ന് കെ എം ഷാജഹാന്റെ അമ്മ ഇന്ദിര.
ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ സര്‍ക്കാരിനെ പൊളിച്ചടുക്കി വിനു വി ജോണ്‍. സമരത്തിനനുഭാവം പ്രകടിപ്പിച്ച പൊതുപ്രവര്‍ത്തകരെ അന്ധമായ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി അറസ്റ്റുചെയ്തു അകത്തിട്ടു. ഗൂഢാലോചനക്കാരായ ഷാജിര്‍ഖാനെയും, ഭാര്യയെയും ജിഷ്ണുവിന്റെ കുടുംബം സഹായത്തിനുവേണ്ടി വിളിച്ചു വരുത്തിയതായിരുന്നു. പൊട്ടിത്തെറിച്ചു വിനു.
കെ എം ഷാജഹാനെ ഇല്ലാതാക്കാനാണ് ശ്രമം. ഷാജിര്‍ഖാന്റെ കഴുത്തില്‍ അമര്‍ത്തി പോലീസ് വണ്ടിയിലേക്കെറിഞ്ഞപ്പോള്‍ എന്റെ മോന്‍ ഇടപെട്ടു. ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു. എന്നാല്‍ നീ കൂടെ അകത്തോട്ടു കേറടാ എന്ന് പറഞ്ഞു എന്റെ മോനെ പോലീസ് വണ്ടിയിലേക്കെറിഞ്ഞു. എല്ലാം ലാവ്‌ലിന്‍ കേസില്‍ എന്റെ മോന്‍ ഇടപെടുന്നതിലുള്ള വൈരാഗ്യമാണ്. ഞാനാരുടെയും കാല് പിടിക്കില്ല.
ഇന്ദിര പറഞ്ഞു.
ഷാജിര്‍ഖാനെയും കുടുംബത്തെയും വ്യക്തിപരമായി ഞങ്ങള്‍ക്കറിയാം. തിരുവനന്തപുരത്തെത്തുമ്പോള്‍ സഹായവും തേടിയിരുന്നു. അവര്‍ ഞങ്ങളുടെ കൂടെ നടക്കുക മാത്രമാണ് ചെയ്തത്. ഒരു തരത്തിലുമുള്ള പ്രകോപനം ഉണ്ടാക്കിയിട്ടുമില്ല. അവരുടെ പ്രസ്ഥാനത്തിന്റെ സഹായങ്ങള്‍ ഞങ്ങള്‍ക്കില്ല. ഗൂഢാലോചന കുറ്റം ചുമത്തി അവരെ അകത്താക്കിയത് ഏറെ വിഷമിപ്പിക്കുന്നു.
ജിഷ്ണുവിന്റെ അമ്മയെ ഉപദ്രവിച്ചില്ല എന്ന സി പി എം ന്റെ പത്രക്കുറിപ്പ് പരിഹാസ്യമാണ്. ഡോക്ടര്‍ റിപോര്‍ട്ടുകള്‍ നോക്കിയാ മതി. ദയവു ചെയ്തു ഞങ്ങളുടെ വാക്കുകള്‍ വിസ്വാസിക്കു. മഹിജയുടെ സഹോദരന്‍ ശ്രീജിത്ത് പറഞ്ഞു.
മഹിജയെയോ സഹോദരനെയോ അറസ്റ്റു ചെയ്താല്‍ അതൊരു കൊടുങ്കാറ്റാകും. അതുകൊണ്ടു കൂടെ പോയവരെ അറസ്റ്റു ചെയ്തു.കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ പിടിക്കും അതാണ് പോലീസ്. ഇല്ലാത്ത കുറ്റങ്ങളൊക്കെ പോലീസ് ചാര്‍ജ് ചെയ്യുന്‌പോള്‍ സര്‍ക്കാരിനൊരു ഉത്തരവാദിത്വമുണ്ട്. പോലീസ് ചെയ്ത തെമ്മാടിത്തരം ന്യായികരിക്കുന്നതാണ് വങ്കത്തരം. എനിക്ക് വ്യക്തിപരമായി അറിയാം ഒരുവിധ നിയമലങ്കനങ്ങളും നടത്തുന്ന ആളല്ല ഷാജഹാന്‍. ഡോക്ടര്‍ ഇഖ്ബാലിന്റെ സഹോദരന്റെ മകനാണ്. ജയശങ്കര്‍ തുറന്നടിച്ചു.
ഗൂഢാലോചന നടത്താന്‍ ഇവരെന്താ ചൊവ്വയില്‍ നിന്ന് വന്നവരാണോ? ഗൂഢാലോചന നടന്നത് അവരുടെ അറസ്റ്റിനു ശേഷമാണു. ഇത് അരാഷ്ട്രീയമാണ്. ആലപ്പുഴയില്‍ ബി ജെ പി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സി പി എം പ്രതിഷേധിച്ചത് ബാഹ്യ ഇടപെടലല്ലേ. ഇത് സി പി എം ന്റെ നയമല്ല മുഖ്യമന്ത്രിയുടെ നയമാണ്. വിമര്‍ശിക്കുന്നവരെയൊക്കെ ജയിലിലിടാം എന്ന് വിചാരിക്കുന്നത് മൗഢ്യമാണ്. ജോസഫ് സി മാത്യു പറഞ്ഞു.
പൊതുപ്രവര്‍ത്തകരെ അന്യായമായി അകത്താക്കിയതിലുള്ള പ്രതിഷേധം പടരുകയാണ്.
https://www.facebook.com/Malayalivartha



























