ജൂണ്‍ 30ന് മുമ്പ് ബാങ്കില്‍ പാന്‍ കാര്‍ഡ് നല്‍കിയില്ലെങ്കില്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കാനാവില്ല

സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ ബാങ്കില്‍ നല്‍കേണ്ട അവസാന തീയ്യതി ജൂണ്‍ 30 വരെ നീട്ടി. ഫെബ്രുവരി 28നകം പാന്‍ കാര്‍ഡ് സമര്‍പ്പിക്കണമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പ്രായോഗികമായുള്ള ബുദ്ധിമുട്ടികള്‍ കണക്കിലെടുത്താണ് ഇത് ജൂണ്‍ 30 വരെ നീട്ടിയത്. പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ ഫോം 60ല്‍ പ്രത്യേക സത്യവാങ്മൂലം നല്‍കണം.
അക്കൗണ്ട് തുറക്കുന്ന വേളയില്‍ പാന്‍കാര്‍ഡോ ഫോം 60ഓ നല്‍കാത്തവരാണ് ജൂണ്‍ 30ന് മുമ്പ് ഇത് ചെയ്യേണ്ടത്. നിര്‍ദ്ദേശം അനുസരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഈ സമയപരിധിക്ക് അപ്പുറം ഉപയോഗിക്കാനാവില്ല. രേഖകള്‍ നല്‍കിയ ശേഷമേ അക്കൗണ്ട് പിന്നീട് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. 1962ലെ ആദായ നികുതി വകുപ്പ് ചട്ടത്തില്‍ ഏപ്രില്‍ അഞ്ചിനാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം ഭേദഗതി വരുത്തിയത്.
https://www.facebook.com/Malayalivartha



























