സംസ്ഥാനത്ത് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സപ്പോര്‍ട്ട് ടീമിന്റെ പ്രവര്‍ത്തനം നിലച്ചു; പ്രതികളെ പിടികൂടാന്‍ പാരിതോഷികം പ്രഖ്യാപിക്കേണ്ട അവസ്ഥയില്‍ പോലീസ്

സംസ്ഥാനത്തെ ഏറ്റവും മികച്ച കുറ്റാന്വേഷണ സംഘമെന്നു പേരുകേട്ട സിസ്റ്റിന്റെ (സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ സപ്പോര്‍ട്ട് ടീം) പ്രവര്‍ത്തനം നിലച്ചു. െ്രെകംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ 182 അംഗങ്ങള്‍ക്കും ഇപ്പോള്‍ കുറ്റാന്വേഷണ ഡ്യൂട്ടിയില്ല. മുന്‍പ് ആറു മാസം കൂടുമ്പോള്‍ ഡിജിപി നേരിട്ടു സിസ്റ്റ് അംഗങ്ങളുടെ യോഗം വിളിച്ച് അന്വേഷണ പുരോഗതികള്‍ വിലയിരുത്തിയിരുന്നെങ്കില്‍, പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇതുവരെ ഒത്തുകൂടല്‍ നടന്നിട്ടില്ല.
കോളിളക്കം സൃഷ്ടിക്കുന്ന കേസുകളില്‍ എത്രയും പെട്ടെന്നു പ്രതികളെ കണ്ടെത്തി പൊലീസിന്റെ സല്‍പ്പേരു സൂക്ഷിക്കാന്‍ ലക്ഷ്യമിട്ടാണു കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ 2009ല്‍ സിസ്റ്റ് ആരംഭിച്ചത്. ഐജി: പി.വിജയനും എസ്പി: പി.എന്‍.ഉണ്ണിരാജനും ചേര്‍ന്നു തുടക്കമിട്ട ആന്റി ടെംപിള്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ മികവുറ്റ പ്രകടനം കണക്കിലെടുത്താണ് ഈ സംഘത്തിലെ അംഗങ്ങളെത്തന്നെ നിലനിര്‍ത്തി സിസ്റ്റ് രൂപീകരിച്ചത്. കുറ്റാന്വേഷണത്തില്‍ വൈദഗ്ധ്യമുള്ള സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ മുതല്‍ സിഐ വരെയുള്ളവര്‍ ഉള്‍പ്പെട്ടതാണു സംഘം.
സംസ്ഥാനത്തിന് അകത്തെയും പുറത്തെയും ചെറുകിട മോഷ്ടാക്കള്‍ മുതല്‍ കൊടും ക്രിമിനലുകള്‍ വരെയുള്ള പതിനായിരക്കണക്കിനു കുറ്റവാളികളുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിച്ചു കംപ്യൂട്ടര്‍ ഡേറ്റാബേസും സിസ്റ്റ് അംഗങ്ങള്‍ തയ്യാറാക്കി. ഇതര സംസ്ഥാനങ്ങളിലെ സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളുമായും ഇവര്‍ ബന്ധമുണ്ടാക്കി.
ഒരു കുറ്റകൃത്യം നടന്നാല്‍ വാട്‌സ്്ആപ് ഗ്രൂപ്പിലൂടെ സിസ്റ്റ് അംഗങ്ങള്‍ വിവരം പരസ്പരം കൈമാറും. കുറ്റവാളികളെന്നു സംശയിക്കുന്നവരുടെ ചിത്രവും മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷനും ഒളിവില്‍ പോകാനിടയുള്ള സ്ഥലങ്ങളും വിവരങ്ങളും പങ്കുവയ്ക്കും. പ്രതി അകലേക്കു കടക്കുംമുന്‍പും തന്നെ ആദ്യ മണിക്കൂറുകളില്‍ പിടികൂടുന്നതില്‍ സിസ്റ്റ് അംഗങ്ങള്‍ വിജയം കൈവരിച്ചിരുന്നു. കൊലപാതകം, ലൈംഗിക പീഡനം, തട്ടിപ്പ്, കൊള്ള, വന്‍ കവര്‍ച്ച തുടങ്ങിയവ എവിടെ നടന്നാലും സിസ്റ്റ് അംഗങ്ങള്‍ സമാന്തര അന്വേഷണം നടത്തി പൊലീസിനു വിവരങ്ങള്‍ കൈമാറുകയും പതിവായിരുന്നു.
കേസ് അന്വേഷിക്കുന്ന പൊലീസ് സംഘങ്ങള്‍ക്ക് ഒട്ടേറെ മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടി വരുന്നതിനാല്‍ പലപ്പോഴും പ്രതിയെ പിടികൂടുകയെന്ന ദൗത്യം സിസ്റ്റിനെയായിരുന്നു ഏല്‍പിച്ചിരുന്നത്. കഴിഞ്ഞ അഞ്ചുമാസത്തിനിടെ സിസ്റ്റിലെ അംഗങ്ങളെ പല വിഭാഗങ്ങളിലേക്കു മാറ്റി നിയമിച്ചതോടെ പ്രവര്‍ത്തനം നിലച്ചു. വാട്‌സ്ആപ് ഗ്രൂപ്പും നിശ്ചലമായി. ജിഷ്ണുവിന്റെ മരണം അടക്കമുള്ള പ്രമാദമായ കേസുകളില്‍ പ്രതിയെ പിടികൂടാന്‍ പാരിതോഷികം പ്രഖ്യാപിക്കേണ്ട അവസ്ഥയിലുമായി പൊലീസ്.
https://www.facebook.com/Malayalivartha



























