ഇരട്ടപ്പാത നിര്‍മാണം: 10മുതല്‍ 27വരെ തീവണ്ടികള്‍ തടസ്സപ്പെടും

ചിങ്ങവനം ഭാഗത്ത് റെയില്‍വേ ഇരട്ടപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് ഏപ്രില്‍ 10 മുതല്‍ 27 വരെ ചില തീവണ്ടി സര്‍വീസുകള്‍ ഭാഗികമായി തടസ്സപ്പെടും. കൊല്ലംഎറണാകുളം മെമു(66308) ഒരുമണിക്കൂര്‍ 20 മിനിറ്റ് വൈകിയാവും പുറപ്പെടുക. എറണാകുളത്തു നിന്ന് 11.30ന് പുറപ്പെടുന്ന എറണാകുളംകന്യാകുമാരി പാസഞ്ചര്‍(56387) കോട്ടയം ഭാഗത്ത് ഒരുമണിക്കൂര്‍ ൈവകും.
കോര്‍ബതിരുവനന്തപുരം എക്‌സ്പ്രസ് (22647) കോട്ടയം ഭാഗത്ത് 15 മിനിറ്റ് വൈകും.
https://www.facebook.com/Malayalivartha



























