എതിര്‍പ്പുമായി മഹിജ...ജിഷ്ണുവിന്റെ മരണം വിശദീകരണവുമായി സര്‍ക്കാര്‍ പരസ്യം; അന്വേഷണം നടക്കുമ്പോള്‍ സര്‍ക്കാര്‍ തന്നെ പരസ്യം നല്‍കുന്നത് ഇതാദ്യം

ന്യായികരിച്ചു ന്യായികരിച്ചു വഷളാക്കിയ ജിഷ്ണു കേസിന്റെ സത്യാവസ്ഥയെന്ത് എന്ന് വിശദീകരിച്ചു ഒടുവില്‍ സര്‍ക്കാര്‍ വക പരസ്യം പത്രങ്ങളില്‍. കേസിന്റെ അന്വേഷണം നടക്കുമ്പോള്‍ സര്‍ക്കാര്‍ തന്നെ ഇത്തരം വിശദീകരണം നല്‍കുന്നത് വന്‍വിവാദമാകും. പോലീസ് ആസ്ഥാനത്തു പോലീസിന്റെ ഭാഗത്തുനിന്ന് അതിക്രമമുണ്ടായില്ല എന്ന് വരെ വിശദീകരിച്ചാണ് പരസ്യം. ജിഷ്ണു പ്രണോയിയുടെ അമ്മ പറഞ്ഞ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള പരസ്യം കൗതുകകരമാണ് .
പോലീസ് ആസ്ഥാനത്തു നടന്ന അതിക്രമങ്ങളില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടു ജിഷ്ണുവിന്റെ കുടുംബമൊന്നാകെ നിരാഹാരമനുഷ്ഠിക്കുകയാണ്. ആ കുടുംബത്തോടുള്ള വെല്ലുവിളിയായി മാറുകയാണ് ഈ പരസ്യം. തന്റെ വയറ്റില്‍ ബൂട്ടിട്ട് ചവിട്ടിയ പാട് ഡിജിപി യെ കാണിച്ചു കൊടുത്ത ആ അമ്മയെ വീണ്ടും വീണ്ടും അവഹേളിക്കുകയാണ് സര്‍ക്കാര്‍. ഇന്നലെ പരസ്യമായി എം എം മണി മഹിജയെ ആക്ഷേപിച്ചിരുന്നു.
കെ എം ഷാജഹാന്‍, ഷാജിര്‍ഖാന്‍ തുടങ്ങിയ പൊതുപ്രവര്‍ത്തകരുടെ നിരപരാധിത്വം കേരളം ചര്‍ച്ച ചെയ്യുന്നതിലിടയിലാണ് സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള വങ്കത്തരം. ഇത്തരം പരസ്യങ്ങള്‍ക്ക് പിന്നിലുള്ള ഉദ്യോഗസ്ഥ ബുദ്ധിയും വിവാദമാകും. മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോഴാണ് ഈ പരസ്യം വന്നതെന്നും ശ്രദ്ധേയം. പോലീസിന്റെ കൃത്യനിര്‍വണം തടസപ്പെടുത്തിയവരെ അറസ്റ്റു ചെയ്‌തെന്നും എന്നാല്‍ ജിഷ്ണുവിന്റെ കുടുംബത്തെ വെറുതെ വിട്ടുവെന്നും വിശദീകരിക്കുന്നു.
ജിഷ്ണുവിന്റെ അമ്മയോടും കുടുംബത്തോടും പൊലീസ് ചെയ്തത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്ക് രൂപം നല്‍കിയിരുന്നു. സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിക്കുന്ന സംഭവമായാണു പാര്‍ട്ടിയും മുന്നണിയും അതിനെ കണ്ടത്. സര്‍ക്കാര്‍ പ്രതിരോധത്തിലായതിനാലാണു പത്രപ്പരസ്യം നല്‍കി കാര്യങ്ങള്‍ വിശദീകരിക്കാന്‍ തയാറായത്. അതേ സമയം പത്രപരസ്യത്തില്‍ പറയുന്ന കാര്യം തെറ്റാണെന്ന് മഹിജയും കുടുംബവും പ്രതികരിച്ചു.

https://www.facebook.com/Malayalivartha



























