സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു

വിഷു ഈസ്റ്റര്‍ ദിനങ്ങള്‍ അടുത്തതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ബീന്‍സിന്റെയും പയറിന്റെയും വില കിലോയ്ക്ക് നൂറ് രൂപയിലെത്തി. ഒരു മാസത്തിനുള്ളില്‍ ചെറിയഉള്ളിയും പടവലങ്ങയും ഉള്‍പടെയുള്ള പച്ചക്കറികള്‍ക്ക് ഇരട്ടിയോളം വില വര്‍ധിച്ചു.
ഇന്നലത്തെ വിലയല്ല പച്ചക്കറിക്ക് ഇന്ന്. വിഷുവും ഈസ്റ്ററും അടുത്തതോടെ ഓരോ ദിവസവും വില ഉയരുകയാണ്. അന്‍പത് രൂപയുണ്ടായിരുന്ന പയറിന് ഇപ്പോള്‍ നൂറ് രൂപ കൊടുക്കണം. എഴുപത് രൂപയായിരുന്ന ബീന്‍സിന്റെ വിലയും മൂന്നക്കത്തിലെത്തി. പാവയ്ക്കയ്ക്ക് കിലോ അറുപതാണ് വില.ഒരു കിലോ കാരറ്റിനിന് എണ്‍പത് രൂപ കൊടുക്കണം. ചെറിയഉള്ളി, ബീറ്റ്‌റൂട്ട്, കുമ്പളങ്ങ, പടവലങ്ങ, മുരിങ്ങിക്ക, പച്ചമുളക് തുടങ്ങിയവയുടെയും വില വര്‍ധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലെ ലോറി സമരവും വരള്‍ച്ചയുമായണ് വില ഉയരാനുള്ള പ്രധാന കാരണം. സവാളയുടെയും തക്കാളിയുടെയും വിലയില്‍ നേരിയ കുറവുണ്ട്. കണിവെള്ളരിയുടെ വിലയും ഉയര്‍ന്നിട്ടില്ല.
https://www.facebook.com/Malayalivartha


























