ഉദ്യോഗസ്ഥരെ മംഗളം കൈവിട്ടു?

എ.കെ.ശശീന്ദ്രന്‍ കേസില്‍ പ്രതികളായ മംഗളം സീനിയര്‍ ഉദ്യോഗസ്ഥരെ സ്ഥാപനം കൈവിട്ടതായി സൂചന. മംഗളം സിഇഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ സ്ഥാപനത്തില്‍ നിന്നും ഒഴിവാക്കണമെന്നാണ് മംഗളം മാനേജ്‌മെന്റിലെ രണ്ട് സഹോദരങ്ങളുടെ നിലപാട്.
മംഗളത്തിന്റെ മുടി ചൂടാമന്നനായിരുന്നു സിഇഒ അജിത് കുമാര്‍. മംഗളം വാരികയെയും പത്രത്തെയും ഇന്നത്തെ നിലയിലെത്തിയതില്‍ അജിത്തിന്റെ പങ്ക് എടുത്തു പറയേണ്ടതാണ്. മംഗളം മുതലാളിയായിരുന്ന എം.സി. വര്‍ഗീസിന്റെ മാനസപുത്രനായിരുന്നു അജിത്ത്. ആര്‍. അജിത്ത് കുമാര്‍ തീരുമാനിക്കുന്നത് മാത്രമാണ് മംഗളത്തില്‍ നടന്നിരുന്നത്.
അജിത്തിന്റെ സഹപ്രവര്‍ത്തകനായി ജയചന്ദ്രന്‍ എത്തിയതോടെ മംഗളത്തിന്റെ സുവര്‍ണകാലം എത്തിച്ചേര്‍ന്നു. മറ്റാര്‍ക്കും കിട്ടാത്ത വാര്‍ത്തകള്‍ മംഗളം പ്രസിദ്ധീകരിച്ചു. പോലീസ് വാര്‍ത്തകളായിരുന്നു ഇതില്‍ അധികവും. ലോക് നാഥ് ബഹ്‌റയുമായി ജയചന്ദ്രനുണ്ടായിരുന്ന ബന്ധം എക്‌സ്‌ക്ലുസീവ് വാര്‍ത്തകള്‍ ലഭിക്കാന്‍ സഹായിച്ചു. മംഗളം ചാനലിന്റെ ലോഗോ പ്രകാശനം ചെയ്തതും ബഹ്‌റയാണ്.
എന്നാല്‍ ശശീന്ദ്രന്‍ സംഭവം പത്രത്തിന്റെയും ചാനലിന്റെയും ഖ്യാതി ഇല്ലാതാക്കിയെന്നാണ് മുതലാളിമാര്‍ പറയുന്നത്. ഇത്തരത്തിലൊരു ബിസിനസല്ല മംഗളം ലക്ഷൃമിട്ടതെന്നും മുതലാളിമാരുടെ മനസിലുണ്ട്. ആരോപണ വിധേയരായ വരെയൊക്കെ ഒഴിവാക്കിയാല്‍ മംഗളത്തിന് മടങ്ങി വരാമെന്നും മുതലാളിമാര്‍ കരുതുന്നു. ഇത്തരമൊരു നീക്കത്തോട് മുതിര്‍ന്ന ജീവനക്കാര്‍ യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
അജിത്തിന്റെയും ജയചന്ദ്രന്റെയും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ എന്തു സംഭവിക്കുമെന്ന് കണ്ടറിയാം. ഇപ്പോള്‍ ജില്ലാ ജയിലിലാണ് ഇവര്‍ ഉള്ളത്. പത്രം ഇവരെ കണ്ടതായി നടിക്കുന്നില്ല.
https://www.facebook.com/Malayalivartha


























