സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗം ഇന്ന്

സിപിഐ സംസ്ഥാന നിര്‍വാഹക സമിതി വ്യാഴാഴ്ച യോഗം ചേരും. രാവിലെ പതിനൊന്നുമുതല്‍ തിരുവനന്തപുരം എംഎന്‍ സ്മാരകത്തിലാണ് യോഗം. സിപിഎം ദേശീയ നേതാവ് പ്രകാശ് കാരാട്ടിന്റെ അഭിപ്രായത്തിനും മഹിജയുടെ സമരം ഒത്തുതീര്‍പ്പാക്കിയതില്‍ കാനത്തിന് പങ്കില്ലെന്ന പിണറായിയുടെ വാക്കുകള്‍ക്കും യോഗം മറുപടി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിലെ ഭരണ, രാഷ്ട്രീയ സാഹചര്യങ്ങളും മലപ്പുറം ഉപതെരഞ്ഞെടുപ്പും യോഗത്തില്‍ ചര്‍ച്ചയാവും.
മുഖ്യമന്ത്രിയുടെ പിടിവാശിയില്‍ സര്‍ക്കാറിനും എല്‍ഡിഎഫിനും പ്രതിച്ഛായ നഷ്ടപ്പെട്ടത്, മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ സിപിഎം നേതാക്കള്‍ എതിരുനില്‍ക്കുന്നത് എന്നിവ അടക്കമുള്ള വിഷയങ്ങള്‍ യോഗത്തിന്റെ പരിഗണനയില്‍ വരുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha


























