പുതിയ മൊഴിയുമായി നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍

കൂട്ടക്കൊലയ്ക്കു കാരണം പിതാവിന്റെ സ്വഭാവദൂഷ്യമെന്ന പുതിയ മൊഴിയുമായി നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍. മദ്യലഹരിയില്‍ സ്ത്രീകളോട് ഫോണില്‍ അശ്ലീലം പറയുന്നതാണ് പിതാവിനോടുള്ള ൈവരാഗ്യത്തിന് കാരണം. ഇത് തടയണമെന്ന് ആവശ്യപ്പെട്ടിട്ടും അമ്മ വകവച്ചതുമില്ല.
അച്ഛനും അമ്മയും ഇല്ലാതായാല്‍ സഹോദരിയും അന്ധയായ കുഞ്ഞമ്മയും ഒറ്റയ്ക്കാവുമെന്നതാണ് ഇവരെയും കൊല്ലാന്‍ കാരണം. ഏപ്രില്‍ രണ്ടിന് കൊലനടത്താന്‍ ശ്രമിച്ചെങ്കിലും കൈവിറച്ചതിനാല്‍ നടന്നില്ല. കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ കണ്ടാണ് ആസൂത്രണം ചെയ്തത്. ഡമ്മിയുണ്ടാക്കി പരിശീലിക്കുകയും ചെയ്തു. ചോദ്യം ചെയ്യലിനിടെ കേഡല്‍ ആദ്യമായി കരയുകയും ചെയ്തു.
https://www.facebook.com/Malayalivartha


























