പൗരസ്ത്യസഭാ പാരമ്പര്യമനുസരിച്ച് പാലാ കത്തീഡ്രലില്‍ വൈദികരുടെ കാല്‍ കഴുകും

സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന പെസഹാ തിരുക്കര്‍മങ്ങളോടനുബന്ധിച്ച് 12 വൈദികരുടെ കാല്‍കഴുകല്‍ ശുശ്രൂഷ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍, വികാരി ജനറാള്‍മാര്‍, വൈദികര്‍ തുടങ്ങിയവര്‍ കര്‍മങ്ങളില്‍ പങ്കെടുക്കും.
രൂപതയിലെ വിവിധ സേവനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന 12 വൈദികരാണ് കാലുകഴുകല്‍ ശുശ്രൂഷയ്ക്കായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കൂദാശകള്‍ പരികര്‍മം ചെയ്യുന്നതിനാവശ്യമായ മൂറോന്‍ ആശീര്‍വദിക്കുന്ന കര്‍മവും പെസഹാ തിരുക്കര്‍മങ്ങള്‍ക്കുമുന്പ് ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ പാലാ കത്തീഡ്രല്‍ ദേവാലയത്തില്‍ നടത്തും. പൗരസ്ത്യ സഭാ പാരന്പര്യമനുസരിച്ച് മെത്രാന്‍ തന്റെ 12 വൈദികരുടെയോ സന്യാസസഭാധ്യക്ഷന്‍ (ആബട്ട്) തന്റെ ആശ്രമത്തിലെ 12 സന്യാസികളുടെയോ പാദങ്ങള്‍ കഴുകുകയാണ് ചെയ്തിരുന്നത്. അതിനാല്‍ തന്നെ കത്തീഡ്രലുകളിലും ആശ്രമങ്ങളിലും മാത്രം നിലനിന്നിരുന്ന ഒരു കര്‍മമാണ് ഇത്.
പല പൗരസ്ത്യസഭകളിലും ഇന്നും വൈദികരുടെ കാല്‍കഴുകുന്ന ക്രമം തന്നെയാണ് തുടര്‍ന്നുപോരുന്നത്. ഈ പാരമ്പര്യത്തിന്റെ വീണ്ടെടുക്കലാണ് വൈദികരുടെ പാദങ്ങള്‍ കഴുകുന്നതിലൂടെ പാലാ രൂപത ചെയ്യുന്നത്.
https://www.facebook.com/Malayalivartha


























