സിപിഐയുടെ പൂര്‍ണ പിന്തുണ... സ്ഥാനം പോയാലും അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന ദേവികുളം സബ് കളക്ടര്‍ രഘുറാം ശ്രീറാമിന് പിന്തുണയേറുന്നു

അങ്ങനെ വിമര്‍ശനങ്ങള്‍ക്കിടയില്‍ ദേവികുളം സബ് കളക്ടര്‍ രഘുറാം ശ്രീറാമിന് പിന്തുണയേറുന്നു. സിപിഎമ്മിന്റെ ഒളിയമ്പിനെതിരെ ശക്തമായ നിലപാടുമായി സിപിഐ. അവസാനം രഘുറാം ശ്രീറാമിന്റെ മുന്നില്‍ സി.പി.എം, ഡിവൈഎഫ്‌ഐ പ്രാദേശിക നേതൃത്വം അടിയറവു പറയുകയായിരുന്നു. സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ നടപടിക്കു മുതിര്‍ന്ന പൊലീസിനു മുന്നിലും കളക്ടര്‍ ഹീറോയായി.
താന്‍ നിര്‍ദ്ദേശിച്ചിട്ടും സമരക്കാരുടെ നേതാവു കൂടിയായ പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്യാന്‍ ദേവികുളം എസ്‌ഐ വിസമ്മതിച്ചപ്പോള്‍ മൂന്നാര്‍ സബ് ഇന്‍സ്‌പെക്ടറെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിപ്പിച്ചു സബ് കളക്ടര്‍. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ സബ്കളക്ടറുടെ നിര്‍ദ്ദേശം അവഗണിക്കാന്‍ എസ്‌ഐ മുതിര്‍ന്നത് മൂന്നാറിലെ ഭൂമാഫിയയില്‍ രാഷ്ട്രീയകക്ഷികള്‍ക്കുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ്.
ദേവികുളം എംഎല്‍എ. എസ്. രാജേന്ദ്രന്റെ നേതൃത്വത്തില്‍ സി.പി.എം. പ്രവര്‍ത്തകര്‍തന്നെ, ഇവിടെ നിര്‍മ്മിച്ച ഷെഡ് പൊളിച്ചുനീക്കിയതോടെയാണ് മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷം അവസാനിച്ചത്.കൈയേറ്റം ഒഴിപ്പിക്കാതെ പിന്മാറില്ലെന്ന സബ് കളക്ടറുടെ ഉറച്ചനിലപാടിനുമുന്നില്‍ ഇവര്‍ മുട്ടുമടക്കുകയായിരുന്നു. ഇന്നലെ ദേവികുളം പൊലീസ് സ്‌റ്റേഷനുമുന്നില്‍ കയ്യേറപ്പെട്ട റവന്യൂഭൂമി ഒഴിപ്പിക്കാനാണ് റവന്യൂ അധികൃതരും പൊലീസുകാര്‍ ഉള്‍പ്പെടുന്ന ഭൂസംരക്ഷണസേനയും എത്തിയത്. സി.പി.എം നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെ തടഞ്ഞപ്പോള്‍ സബ് കളക്ടര്‍ രഘുറാം ശ്രീരാമനും സ്ഥലത്തത്തുകയായിരുന്നു. സബ്കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ സി.പി.എം. പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ തടഞ്ഞു. സംഘര്‍ഷത്തിനിടെ ഭൂസംരക്ഷണസേനാംഗത്തിന് മര്‍ദനമേറ്റു.
എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുകൂടിയായ സബ് കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടും അക്രമം നടത്തിയവരെ അറസ്റ്റുചെയ്യാന്‍ ദേവികുളം എസ്.ഐ. തയ്യാറായില്ല. തുടര്‍ന്ന് മൂന്നാര്‍ സബ് ഇന്‍സ്‌പെക്ടറെ വിളിച്ചുവരുത്തി ഒരാളെ അറസ്റ്റുചെയ്തു. മൂന്നുമണിക്കൂര്‍നീണ്ട സംഘര്‍ഷത്തിനൊടുവില്‍ സബ് കളക്ടറുമായി പ്രതിഷേധക്കാര്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് പഞ്ചായത്തംഗത്തെ കേസെടുക്കാതെ വിട്ടയയ്ക്കുകയായിരുന്നു.
ദേവികുളം എംഎല്‍എ. എസ്. രാജേന്ദ്രന്റെ നേതൃത്വത്തില്‍ സി.പി.എം. പ്രവര്‍ത്തകര്‍തന്നെ, ഇവിടെ നിര്‍മ്മിച്ച ഷെഡ് പൊളിച്ചുനീക്കിയതോടെയാണ് സംഘര്‍ഷം അവസാനിച്ചത്. കൈയേറ്റം ഒഴിപ്പിക്കാതെ പിന്മാറില്ലെന്ന സബ് കളക്ടറുടെ ഉറച്ചനിലപാടിനുമുന്നില്‍ ഇവര്‍ മുട്ടുമടക്കുകയായിരുന്നു.
ആരോഗ്യവകുപ്പ് മുന്‍ജീവനക്കാരന്‍ മണിയാണ് ദേവികുളം പൊലീസ് സ്‌റ്റേഷന് 100 മീറ്റര്‍മാത്രംദൂരെ 10 സെന്റ് ഭൂമി കൈയേറിയത്. ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ഇയാള്‍ വിരമിച്ചതോടെ കച്ചേരി സെറ്റില്‍മെന്റില്‍ ഭൂമി കൈയേറുകയായിരുന്നു. യന്ത്രസഹായത്തോടെ മണ്ണുനീക്കിയാണ് ഇവിടെ ഷെഡ് നിര്‍മ്മിച്ചത്. തുടര്‍ച്ചയായി അവധിവരുന്നത് മറയാക്കി കൂടുതല്‍ നിര്‍മ്മാണങ്ങള്‍ക്ക് നീക്കംനടത്തുകയായിരുന്നു.
ദേവികുളം അഡീഷണല്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരും ഭൂസംരക്ഷണസേനാംഗങ്ങളുമാണ് ഒഴിപ്പിക്കലിനെത്തിയത്. പഞ്ചായത്തംഗം പി.കെ. സുരേഷ് കുമാര്‍, സി.പി.എം. ജില്ലാസെക്രട്ടേറിയറ്റംഗം ആര്‍. ഈശ്വരന്‍, വി.ഒ. ഷാജി എന്നിവരുടെ നേതൃത്വത്തില്‍ ഇവരെ തടഞ്ഞു. വാക്കുതര്‍ക്കത്തിനിടയില്‍ ഭൂസംരക്ഷണസേനാംഗത്തിന് മര്‍ദനമേറ്റു. പൊലീസ് നോക്കിനിന്നതല്ലാതെ നടപടിയെടുത്തില്ല. വിവരമറിഞ്ഞ് സബ് കളക്ടറെത്തി. പ്രശ്‌നമുണ്ടാക്കിയ പഞ്ചായത്തംഗത്തെ അറസ്റ്റുചെയ്യാന്‍ അദ്ദേഹം ദേവികുളം എസ്.ഐ. ജോണ്‍സണ് ഉത്തരവ് നല്‍കിയെങ്കിലും രേഖാമൂലം എഴുതിനല്‍കിയാലേ നടപടിയെടുക്കൂ എന്നായിരുന്നു മറുപടി.
സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ ഭൂസംരക്ഷണസേനാ പ്രവര്‍ത്തകനായ ലിസ്റ്റണ്‍ അടക്കമുള്ളവര്‍ക്കാണു മര്‍ദനമേറ്റത്. പൊലീസ് സ്ഥലത്തുണ്ടായിട്ടും നോക്കി നിന്നതല്ലാതെ നടപടി എടുത്തില്ല. സബ് കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമന്‍ നേരിട്ട് നിര്‍ദ്ദേശം നല്‍കിയിട്ടും ഇടപെടാന്‍ പൊലീസ് തയ്യാറായില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മറുഭാഗം സബ്കളക്ടറെയും തടഞ്ഞുവെച്ചിട്ടും പൊലീസ് നടപടിയെടുത്തില്ല. റവന്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെത്തുടര്‍ന്ന് മൂന്നാറില്‍നിന്ന് എസ്.ഐ. പി. ജിതേഷിന്റെ നേതൃത്വത്തില്‍ പൊലീസെത്തി പഞ്ചായത്തംഗത്തെ അറസ്റ്റുചെയ്യുകയായിരുന്നു.
എസ്. രാജേന്ദ്രന്‍ എംഎല്‍എ., സി.പി.എം. ഏരിയാസെക്രട്ടറി കെ.കെ. വിജയന്‍, ജില്ലാകമ്മിറ്റിയംഗം എം വി ശശികുമാര്‍ എന്നിവര്‍ സ്ഥലത്തെത്തിയതോടെ സബ് കളക്ടറുമായി വീണ്ടും തര്‍ക്കമുണ്ടായി. കൈയേറ്റം ഒഴിപ്പിക്കാതെ മടങ്ങില്ലെന്ന് സബ് കളക്ടര്‍ ഉറപ്പിച്ചുപറഞ്ഞതോടെ നേതാക്കള്‍ ഒത്തുതീര്‍പ്പിന് തയ്യാറാവുകയായിരുന്നു.
മൂന്നാര്‍മേഖലയില്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ പര്യാപ്തമായ പൊലീസ് സംവിധാനമില്ലെന്ന് സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞു. ആവശ്യമായ പൊലീസ് സേനയെ ലഭിച്ചാല്‍ കൈയേറ്റം ഒഴിപ്പിക്കലുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടു പോകുന്ന രഘുറാം ശ്രീരാമന്‍ ഭൂമാഫിയയുടെയും അവര്‍ക്ക് ഒത്താശ ചെയ്യുന്ന രാഷ്ട്രീയക്കാരുടെയും കണ്ണിലെ കരടായി മാറിയിരിക്കുകയാണ്. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ സബ് കളക്ടര്‍ നിര്‍ദ്ദേശം നല്കിയിട്ടും എസ്‌ഐ അറസ്റ്റ് ചെയ്യാന്‍ തയാറാകാതിരുന്നത് ഭൂമാഭിയയുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു.
ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാരമാണ് ജില്ലാ കലക്ടര്‍ക്ക്. കലക്ടര്‍ക്കു കീഴിലുള്ള സബ് കലക്ടര്‍ക്ക് / റവന്യു ഡിവിഷനല്‍ ഓഫിസര്‍ക്ക് (ആര്‍ഡിഒ) സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിന്റെ അധികാരമുണ്ട്. തഹസില്‍ദാര്‍ക്ക് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരവും. മജിസ്റ്റീരിയല്‍ അധികാരങ്ങളുള്ള ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയാല്‍ അത് അനുസരിക്കാനും നടപ്പാക്കാനും പൊലീസ് ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണ്.
സബ് കലക്ടറുടെ നിര്‍ദ്ദേശം അനുസരിക്കാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നു ഇടുക്കി ജില്ലാ കലക്ടര്‍ ജി.ആര്‍. ഗോകുല്‍ അറിയിച്ചിട്ടുണ്ട്. റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി തടസപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. വിവരങ്ങള്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചു. സംഭവത്തെക്കുറിച്ച് ദേവികുളം സബ് കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനു സുരക്ഷയൊരുക്കാന്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായം തേടി. കണ്ണൂരിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പലവട്ടം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്നു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വിജയരാജനെ ബന്ധപ്പെട്ടു മൂന്നാറിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയെ അറിയിക്കണമെന്നും സബ് കലക്ടര്‍ക്കു സുരക്ഷയൊരുക്കാന്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha


























