അന്ന കണ്‍തുറന്നപ്പോള്‍ കാണാനാവാത്ത ലോകത്തേയ്ക്കു പപ്പയും അമ്മൂമ്മയും യാത്രയായി; തമിഴ് നാട്ടിലുണ്ടായ വാഹനാപകടത്തില്‍ വിധിയുടെ ക്രൂരത തനിച്ചാക്കിയത് ഒരു കുഞ്ഞു മനസ്സിന്‍ നൊമ്പരത്തെ

അവധിക്കാലം ആഘോഷിക്കാന്‍ സ്‌കൂള്‍ അടച്ചപ്പോള്‍ തന്നെ അമ്മൂമ്മയോടൊത്തു ബാംഗ്ലൂരിലേയ്ക്ക് പോയതാണു കാഞ്ഞിരപ്പള്ളി അല്‍ഫീന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പൊന്നു എന്നു വിളിക്കുന്ന അന്നക്കുട്ടി. പപ്പ ബിനുവിനെ കണ്ട സന്തോഷത്തില്‍ തിരികെയുള്ള യാത്രയില്‍ വാതോരാതെ വിശേഷങ്ങള്‍ പങ്കുവച്ച് അമ്മൂമ്മ വത്സമ്മയുടെ മടിയില്‍ കിടന്നു മയങ്ങിപ്പോയി. പുലര്‍ച്ചെ വീടെത്തുമ്പോള്‍ വിളിക്കണമെന്ന് പറഞ്ഞായിരുന്നു അന്നയുടെ മയക്കം.
എന്നാല്‍ രാത്രി ഒരുമണിയോടെ ഇരുളില്‍ ഉയര്‍ന്ന അലര്‍ച്ചകളും ഭീമാകാരമായ ഇടിശബ്ദവും അന്നയെ ഉറക്കം എഴുന്നേല്‍പിച്ചപ്പോള്‍ എന്താണു നടന്നതെന്നു പോലും അറിയാനാകാതെ കാറിനുള്ളില്‍ അകപ്പെട്ടുപോയി. ആളുകള്‍ ഓടിയെത്തി ഉടന്‍ തന്നെ അപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തന്റെ അമ്മൂമ്മയും പപ്പയും ഇനി തന്നോടൊപ്പം ഇല്ല എന്ന സത്യം അന്ന അറിഞ്ഞിരുന്നില്ല.
അന്നയുടെ മാതാവ് ബെറ്റ്‌സി തോമസ് 2015 നവംബറിലാണ് ന്യുമോണിയ പിടിപെട്ടു മരിച്ചത്. തുടര്‍ന്ന് അമ്മൂമ്മയും പപ്പയുമായിരുന്നു അന്നയുടെ എല്ലാമെല്ലാം. ഇന്ന് അന്ന തിരികെ ഏന്തയാറിലെ വീട്ടിലെത്തും. വിളി കേള്‍ക്കാത്ത ലോകത്തേയ്ക്ക് അമ്മൂമ്മയും പപ്പയും പോയിക്കഴിഞ്ഞു എന്ന സത്യം ആ കുരുന്നു മനസ്സിന് താങ്ങാവുന്നതിലും അപ്പുറമാകും. വത്സമ്മയുടെ ഭര്‍ത്താവ് ചാക്കോച്ചന്‍ നേരത്തെ മരിച്ചതാണ്. ബിനു ഇവരുടെ ഏകമകനായിരുന്നു.
https://www.facebook.com/Malayalivartha


























