വീണ്ടും മൊഴിമാറ്റി നന്തന്‍കോട് കൂട്ടക്കൊല കേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍ രാജ

അച്ഛന്റെ സ്വഭാവദൂഷ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് കേഡല്‍ ഇപ്പോള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. മദ്യലഹരിയില്‍ അച്ഛന്‍, സ്ത്രീകളോട് ഫോണില്‍ അശ്ലീലം പറയുമായിരുന്നു. ഇത് തടയണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അമ്മ തയ്യാറായില്ല. അച്ഛനും അമ്മയും ഇല്ലാതായാല്‍ സഹോദരിയും അന്ധയായ കുഞ്ഞമ്മയും ഒറ്റയ്ക്കാവുമെന്നതാണ് ഇവരെയും കൂടി കൊല്ലാന്‍ തീരുമാനിച്ചതെന്നും കേഡല്‍ പറഞ്ഞു. ഏപ്രില്‍ രണ്ടാം തീയതി കൊല നടത്താന്‍ ശ്രമിച്ചെങ്കിലും കൈ വിറച്ചതിനാല്‍ നടന്നില്ലെന്നും കേഡല്‍ പറഞ്ഞു.
അതേസമയം, കുട്ടിക്കാലത്ത് മകന്‍ ചീത്ത കൂട്ടുകെട്ടില്‍ പോകാതിരിക്കാന്‍ മകനെ ചിത്തഭ്രമക്കാരനായി ചിത്രീകരിച്ചത് ഒടുവില്‍ വീട്ടുകാരുടെതന്നെ ജീവനെടുക്കുന്നതില്‍ മകനെ കൊണ്ടു ചെന്നെത്തിച്ചെന്നാണ് കേഡലിനെ ചോദ്യം ചെയ്തതില്‍ നിന്ന് പൊലീസിന് വ്യക്തമായത്. നഗരത്തിലെ സ്‌കൂളില്‍ യു.പി ക്‌ളാസില്‍ പഠിക്കുമ്പോഴാണ് മകന്‍ കൂട്ടുകെട്ടില്‍ വഷളാകാതിരിക്കുകയെന്ന ഉദ്ദേശത്തില്‍ മകന് ചിത്തഭ്രമമുള്ളതായി രക്ഷിതാക്കള്‍ കൂട്ടുകാരെ ധരിപ്പിച്ചു. വീട്ടുകാരുടെ വാക്ക് വിശ്വസിച്ച കേഡലിന്റെ സഹപാഠികള്‍ അവനുമായുള്ള ചങ്ങാത്തം വിട്ടു. സ്‌കൂളിലും നാട്ടിലും കേഡലിനെ ഉറ്റ സുഹൃത്തുക്കള്‍പോലും കണ്ടാല്‍ മിണ്ടാതായി.
ഇത് കുട്ടിക്കാലത്തേ അവന്റെ മനസിനെ വല്ലാതെ പിടിച്ചുലച്ചു. ഇത് കാരണം ഏഴാംക്‌ളാസില്‍ പഠിക്കുമ്പോള്‍ ഒരുമാസത്തോളം സ്‌കൂളില്‍ പോകാതിരുന്ന കേഡലിന്റെ മനസില്‍ അന്നുമുതലേ വീട്ടുകാരോടുള്ള വിദ്വേഷം തുടങ്ങി. സ്‌കൂള്‍ വിട്ട് കലാലയ വിദ്യാഭ്യാസത്തിലേക്ക് കടന്നപ്പോഴും കേഡലിനെ ഇത് അലട്ടിക്കൊണ്ടിരുന്നു. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത വിധം മനസില്‍ അപകര്‍ഷതാ ബോധമായി. വീട്ടുകാരുടെ അഭിലാഷമനുസരിച്ച് പഠനത്തില്‍ കേഡലിന് ശോഭിക്കാന്‍ കഴിയാതെ പോയി. മെഡിസിന്‍ വിദ്യാഭ്യാസം പാതിവഴിയിലുപേക്ഷിക്കേണ്ടി വന്നതോടെ വീണ്ടും ഇയാള്‍ വീട്ടുകാരുടെ കണ്ണിലെ കരടായി. പിന്നീട് വിദേശത്ത് എന്‍ജിനീയറിംഗ് പഠനത്തിന് പുറപ്പെട്ട കേഡല്‍ പഠനം കഴിഞ്ഞ് മടങ്ങിയെത്തിയെങ്കിലും മനസില്‍ വീട്ടുകാരുമായി അറിയാതെയുണ്ടായ അകലം കാര്യങ്ങള്‍ കൈവിട്ടുപോകാനിടയാക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
https://www.facebook.com/Malayalivartha


























