സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വന്‍ തുക പറ്റിച്ച സംഘം അറസ്റ്റില്‍

സിനിമയില്‍ പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കി വന്‍ തുക തട്ടുന്ന സംഘത്തെ സിറ്റി ഷാഡോ പൊലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശിയായ അമ്പലംമുക്ക് കുട്ടന്‍ എന്ന് വിളിക്കുന്ന രാം രഞ്ജിത്ത്, കോഴിക്കോട് ചോവയൂര്‍ സ്വദേശിയായ സതീഷ് കുമാര്‍, ചാത്തമ്പാറ സ്വദേശിയായ ഷൈബു എന്നിവരാണ് പിടിയിലായത്. ചൈതന്യ ക്രിയേഷന്‍സിന്റെ ബാനറില്‍ പുതുതായി ആരംഭിക്കുന്ന സിനിമയില്‍ പുതുമുഖങ്ങളായ കുട്ടികളെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയ ഇവര്‍ തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ കുട്ടികളുടെ ഓഡിഷനും നടത്തി. പ്രദീപ് നമ്പ്യാര്‍' എന്ന വ്യാജപേരില്‍ നിര്‍മ്മാതാവാണെന്ന് അവകാശപ്പെട്ട ഷൈബു കുറച്ച് കുട്ടികളെ തിരഞ്ഞെടുത്തതായി രക്ഷാകര്‍ത്താക്കള അറിയിച്ചു.
ന്യൂസിലാന്‍ഡ്, ദുബായ്, മൂന്നാര്‍ എന്നിവിടങ്ങളിലെ ഷൂട്ടിംഗിന് കുട്ടികളുടെ താമസവും ചെലവും കമ്പനി വഹിക്കുമെന്നും നിര്‍ബന്ധമായും രക്ഷാകര്‍ത്താക്കള്‍ സ്വന്തം ചെലവില്‍ കൂടെ വരണമെന്നും അറിയിച്ചു. 100 രക്ഷിതാക്കളില്‍നിന്ന് അന്‍പതിനായിരം മുതല്‍ ഒന്നര ലക്ഷം രൂപ വരെ ഇവര്‍ ഈടാക്കി. രക്ഷാകര്‍ത്താക്കളുടെ വിശ്വാസത്തിന് വേണ്ടി ജസ്റ്റിസ് പ്രൊട്ടക്ഷന്‍ സെല്‍ സ്റ്റേറ്റ് ചെയര്‍മാന്‍' എന്ന ബോര്‍ഡ് ഉള്ള വണ്ടിയാണ് ഇവര്‍ ഉപയോഗിച്ചത്. തുടര്‍ന്ന് മുങ്ങിയ ഇവരെ രക്ഷാകര്‍ത്താകള്‍ ബന്ധപ്പെട്ടപ്പോള്‍ സിനിമയിലെ തിരക്കഥയെ സംബന്ധിച്ച് കേസ് നടക്കുന്നതിനാലാണ് ഷൂട്ടിംഗ് താമസിക്കുന്നതെന്നും ഉടന്‍ തുടങ്ങുമെന്നും അറിയിച്ചു.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പവിഴം ക്രിയേഷന്‍സിന്റെ പേരില്‍ പത്രങ്ങളിലും സിനിമാ മാസികകളിലും വീണ്ടും ഇത്തരത്തിലുള്ള വാര്‍ത്ത കണ്ട രക്ഷാകര്‍ത്താക്കളില്‍ ചിലര്‍ ഇവരെ ബന്ധപ്പെട്ടപ്പോള്‍ തങ്ങളെ പറ്റിച്ചവര്‍ തന്നെയാണ് ഇതിന് പിന്നിലെന്നും ബോദ്ധ്യമായി. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ക്കും ഡെപൂട്ടി കമ്മിഷണര്‍ക്കും നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച പ്രത്യേക ഷാഡോ ടീം ആണ് ഇവരെ വലയിലാക്കിയത്. കൊടുമുട്ടില്‍' ഫിലിംസ് എന്ന പേരില്‍ പുതിയ തട്ടിപ്പിന് കളമൊരുക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. കുപ്രസിദ്ധനായ വാഹന മോഷ്ടാവും സ്പിരിറ്റ് കേസുകളിലെ പ്രതിയുമായ അമ്പലംമുക്ക് കുട്ടനെതിരെ നിരവധി കേസുകള്‍, മ്യൂസിയം, പേരൂര്‍ക്കട പൊലീസ് സ്റ്റേഷനുകളില്‍ നിലവിലുണ്ട്.
ഷൈബുവിനും സതീഷിനുമെതിരെ ഗുരുവായൂര്‍, വര്‍ക്കല, മഞ്ചേരി എന്നീ സ്റ്റേഷനുകളില്‍ വഞ്ചന, അടിപിടി കേസുകള്‍ നിലവിലുണ്ട്. വ്യാജ ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ ഉപയോഗിച്ച് എടുത്ത ബാങ്ക് അക്കൗണ്ടുകളിലാണ് ഇവര്‍ രൂപ നിക്ഷേപിക്കുന്നത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദ്ദേശ പ്രകാരം ഡി.സി.പി അരുള്‍ കൃഷ്ണയുടെ മേല്‍നോട്ടത്തില്‍ കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മിഷണര്‍ സുരേഷ് കുമാര്‍ .വി, തമ്പാനൂര്‍ എസ്.ഐ സുരേഷ് ചന്ദ്രബാബു, ഷാഡോ എസ്.ഐ സുനില്‍ ലാല്‍, ഷാഡോ ടീം അംഗങ്ങള്‍ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും മേല്‍നോട്ടം വഹിച്ചത്.
https://www.facebook.com/Malayalivartha

























