മലപ്പുറം ലീഗിന് ഭൂരിപക്ഷമുള്ള പ്രദേശം: വി.എസ്സ്

മലപ്പുറം ലീഗിന് ഭൂരിപക്ഷമുള്ള പ്രദേശമാണെന്നും അതിനാലാണ് പി.കെ. കുഞ്ഞാലിക്കുട്ടി മികച്ച മുന്നേറ്റം നടത്തിയതെന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഒന്നരലക്ഷം കടന്ന സാഹചര്യത്തിലാണ് വി.എസിന്റെ പ്രതികരണം.
1,71,038 വോട്ടിന്റെ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചിരിക്കുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി ഫൈസലിന് മൂന്ന് ലക്ഷത്തില്‍പ്പരം വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. മലപ്പുറം തെരഞ്ഞെടുപ്പില്‍ ലഭിച്ച മുന്നേറ്റം യുഡിഎഫിന്റെ മതേതര നിലപാടിനുള്ള അംഗീകാരമാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.ഇത് പ്രതീക്ഷിച്ച വിജയമാണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























