മലപ്പുറം ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന്റേത് മികച്ച പ്രകടനമെന്ന് കോടിയേരി ബാലകൃഷ്ണന്‍

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റേത് മികച്ച പ്രകടനമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഒരു ലക്ഷത്തോളം വോട്ടുകള്‍ എല്‍.ഡി.എഫിന് വര്‍ധിച്ചു. 10 ശതമാനത്തോളം വോട്ടിന്റെ വര്‍ധനയാണ് ഇടതു മുന്നണിക്ക് ലഭിച്ചത്. കടുത്ത മത്സരം നടന്നതിന്റെ ഫലമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കാല്‍ ലക്ഷത്തോളം കുറഞ്ഞത്. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ജനം സമ്മാനിച്ചതെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ആറിരട്ടി വോട്ടു നേടുമെന്നല്ലായിരുന്നോ അവരുടെ പ്രഖ്യാപനമെന്നും കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു.
https://www.facebook.com/Malayalivartha

























