ഒന്നര വര്‍ഷത്തെ പ്രണയം സഫലമാകുന്നു: ഇരട്ടസഹോദരന്മാര്‍ക്ക് ഇരട്ടസഹോദരിമാര്‍ ജീവിതസഖികളാകുന്നു

ഇരട്ട സഹോദരന്‍മാര്‍ക്ക് കാണാമറയത്ത് ദൈവം കരുതിവച്ചത് ഇരട്ടസഹോദരിമാരെ. ഒന്നരവര്‍ഷം മുമ്പു നാമ്പിട്ട പ്രണയം സഫല മാകുമ്പോള്‍ പ്രതിശ്രുത വധൂവരന്‍മാര്‍ക്ക് ഇരട്ടിമധുരം. കാഞ്ഞിരപ്പള്ളി പട്ടിമറ്റം അമ്പലത്തുരുത്തില്‍ വീട്ടില്‍ ജോസിന്റെയും മേരിക്കുട്ടിയുടെയും മൂത്ത മക്കളും ഇരട്ടകളുമായ റിജോയ്ക്കും ജിജോയ്ക്കും മുക്കൂട്ടുതറ എലിവാലിക്കര നന്നാകുഴിയില്‍ ജോസഫിന്റെയും എല്‍സിയുടെയും ഇളയ മക്കളും ഇരട്ടകളുമായ ആനിയും അനീറ്റയുമാണ് ജീവിതസഖികളാകുന്നത്.
അടുത്ത 20 ന് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിയില്‍ റിജോ ആനിയെയും ജിജോ അനീറ്റയെയും മിന്നുചാര്‍ത്തും. സഹോദരന്‍മാര്‍ മസ്‌കറ്റില്‍ ഒരേ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. രൂപത്തിലും വേഷത്തിലും സമാനതകളുള്ള സഹോദരീ സഹോദരന്‍മാര്‍ ജീവിത പങ്കാളികളെ കണ്ടെത്തിയതിലും സാദൃശ്യമേറെ. വീട്ടുകാര്‍ തീരുമാനമുറപ്പിച്ച ശേഷം ഇവര്‍ തമ്മില്‍ പരിചയത്തിലായി. പിന്നീട് ഒരു വര്‍ഷം സോഷ്യല്‍ മീഡിയയിലൂടെയും ഫോണ്‍വഴിയും അടുപ്പം തുടര്‍ന്നു. ആറുമാസം മുമ്പാണ് ആദ്യമായി മുഖത്തോടു മുഖം കാണുന്നത്.
എലിവാലിക്കര പള്ളിയില്‍ ഇന്നലെ ഇവരുടെ മനസമ്മതം നടന്നു. കാഴ്ചയിലും നടപ്പിലും വേഷത്തിലും സദൃശമുള്ള റിജോയെയും ജിജോയെയും ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ പ്രയാസമാണ്. ആനിയും അനീറ്റയും ഇരട്ടകളണെങ്കിലും അടുത്തുപരിചയമുള്ളവര്‍ക്ക് തിരിച്ചറിയാന്‍ കഴിയും.
ആനിയും അനീറ്റയും കാഞ്ഞിരപ്പള്ളി ഇരുപത്തി ആറാം മൈലിലെ മേരിക്യൂന്‍സ് ആശുപത്രിയില്‍ ജോലി ചെയ്യുന്നു.
https://www.facebook.com/Malayalivartha

























