ഖരഗ്പൂരില്‍ മലയാളി ഐ.ഐ.ടി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

ഖരഗ്പൂര്‍ ഐ.ഐ.ടി വിദ്യാര്‍ഥിയായ മലയാളി യുവാവ് മരിച്ച നിലയില്‍. വെള്ളിയാഴ്ച രാത്രിയാണ് ആലപ്പുഴ ഹരിപ്പാട് ചാവടിയില്‍നിധിയില്‍ നിതിന്‍ എന്‍(22)നെ കോളജിലെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
എയറോസ്‌പേസ് എഞ്ചിനീയറിങ് അവസാന സെമസ്റ്റര്‍ ബി.ടെക് വിദ്യാര്‍ഥിയാണ് നിതിന്‍. ആത്മഹത്യചെയ്തതാണെന്നാണ് സൂചന. എസ്.ബി.ഐ ഓച്ചിറ ബാങ്ക് മാനേജര്‍ നാസറിന്റെയും കായംകുളം റെയില്‍വെ സ്ഥലമെടുപ്പ് വിഭാഗം ഓഫീസ് ജീവനക്കാരി നദിയുടേയും മകനാണ് നിതിന്‍. ഏക സഹോദരി തിരുവനന്തപുരം ഐ.എസ്.ആര്‍.ഒയില്‍ കോഴ്‌സിന് പഠിക്കുകയാണ്.
പഠിക്കാന്‍ മിടുക്കനായിരുന്ന നിതിന്‍ പരീക്ഷയില്‍ ഒരു മാര്‍ക്ക് പോലും നഷ്ടപ്പെട്ടാല്‍ ഏറെ നിരാശനാകുന്ന കുട്ടിയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
വെള്ളിയാഴ്ച അവസാന സെമസ്റ്റര്‍ പരീക്ഷയുണ്ടായിരുന്നു നിതിന്. എന്നാല്‍ നിതിന്‍ പരീക്ഷ എഴുതാനെത്തിയില്ല. ഇതേ തുടര്‍ന്ന് സഹപാഠികള്‍ അന്വേഷിച്ചെത്തിയപ്പോള്‍ ഹോസ്റ്റല്‍ മുറി അടഞ്ഞുകിടക്കുകയായിരുന്നു.
സംശയം തോന്നി മറ്റ് വിദ്യാര്‍ഥികള്‍ അധികാരികളെ വിവരം ധരിപ്പിച്ചു. ഇതിനിടെ മറ്റ് ചില വിദ്യാര്‍ഥികള്‍ ജനാല ചില്ല് പൊട്ടിച്ച് നോക്കിയപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ നിതിനെ കാണുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി കോളജ് അധികൃതര്‍ വീട്ടില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പശ്ചിമ ബംഗാളിലേക്ക് തിരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























