Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

ഇന്നലെ ജീവിതത്തില്‍ ആദ്യമായി ഒരു പറ്റം മനുഷ്യത്ത്വമില്ലാത്ത ജന്തുക്കളുടെ ഇടയില്‍ പെട്ടുപോയി; ഡോക്ടര്‍ ആതിര

30 APRIL 2017 02:42 PM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയ പാര്‍ട്ടികള്‍ ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് പൊതുയോഗവും മാർച്ചും സമരവും ഒക്കെ നടത്തുമ്പോള്‍ പ്രതിഷേധവുമായി പലരും എത്താറുണ്ട്. പലപ്പോഴും എതിര്‍ കക്ഷിക്കാരായിരിക്കും മുന്നില്‍. പാതയോരത്തെ പൊതുയോഗങ്ങള്‍ കോടതി ഇടപെട്ട് നിരോധിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ പേരില്‍ കോടതിയെ വിമര്‍ശിച്ച എംവി ജയരാജന്റെ കഥയും എല്ലാവര്‍ക്കും അറിയാം. എന്നാല്‍ വിശ്വാസത്തിന്റേയും മതത്തിന്റേയും പേരില്‍ പൊതുനിരത്തുകള്‍ കൈയ്യേറി ഗതാഗതം തടസ്സപ്പെടുത്തുന്നതിനെതിരെ ആളുകള്‍ കാര്യമായൊന്നും പ്രതികരിക്കാറില്ല.

അങ്ങനെ പ്രതികരിക്കുന്നവര്‍ക്ക് കിട്ടുന്ന മറുപടിയും അത്ര സഹിഷ്ണുതയുള്ളതൊന്നും ആകാറില്ലെന്നതാണ് സത്യം. ക്ഷേത്ര ഘോഷായതാത്രക്കിടെ ഗര്‍ഭണിയായ വനിത ഡോക്ടര്‍ക്കും കുടുംബത്തിനും നേരിടേണ്ടിവന്ന ക്രൂരതയാണ് ഇവിടെ പറയുന്നത്. ഡോക്ടര്‍ ആതിര തന്നെ ആണ് ആ സംഭവങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുള്ളത്.

ഇന്നലെ ജീവിതത്തില്‍ ആദ്യമായി  ഒരുപറ്റം മനുശഷ്യത്ത്വമില്ലാത്ത ജന്തുക്കളുടെ ഇടയില്‍ പെട്ടുപോയി എന്ന് പറഞ്ഞുകൊണ്ട് ഡോക്ടര്‍ ആതിര തന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ചങ്ങനാശേരിയില്‍ വച്ചായിരുന്നു സംഭവം. രാത്രി 8.30 യോടെ ചങ്ങനാശ്ശേരി ടൗണില്‍ നിന്ന് വീട്ടിലേക് പോകും മദ്ധ്യേ ആണ് സംഭവം. റോഡ് മുഴുവന്‍ ബ്‌ളോക് ആക്കി ശ്രീ ഗുരു ഗുഹാനന്ത ക്ഷേത്രത്തിലെ താലപ്പൊലി കടന്നു പോകുകയാണ്. ഗതാഗതം പൂര്‍ണമായി സ്തംഭിപ്പിച്ചിട്ടാണ് ഈ ഏര്‍പ്പാട് എന്ന ഓര്‍ക്കണം....

2 മണിക്കൂറോളം ക്ഷമയോടെ ഘോഷയാത്ര തീരുവനായി കാത്ത കിടന്നു. വണ്ടിയില്‍ ഞാനും ഭര്‍ത്താവും 3 ചെറിയ കുട്ടികളും എന്റെ അമ്മയും ഉണ്ടായിരുന്നു. 2 മണിക്കൂര്‍ വാഹനത്തിനുള്ളില്‍ ഇരുന്ന് മക്കള്‍ കരച്ചിലും തുടങ്ങി. എന്നാല്‍ ഘോഷയാത്ര കടന്നു പോയ ശേഷവും ഗതാഗതം പഴയ പടി ആയില്ല. ആളുകകള്‍ റോഡില്‍ കുത്തിയിരുന്ന് വീണ്ടും ബ്‌ളോക് സൃഷ്ടിച്ചപ്പോള്‍ 100 ഇല്‍ വിളിച്ചു വിവരം അറിയിച്ചു. അവര്‍ തന്ന number വെച്ച് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചപ്പോള്‍ ഘോഷ്യാത്ര നിയന്ത്രിക്കുവാനായി പോലീസ് അവിടെ തന്നെയുണ്ട് അവരോടു വിവരം പറയുവാന്‍ പറഞ്ഞു. അത് പ്രകാരം ഭര്‍ത്താവ് ഇറങ്ങി പോയി മുന്നില്‍ നിന്നു ഏമാനോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ വാഹനങ്ങള്‍ പോകുവാനുള്ള നീക്ക പോക്ക് പുള്ളി ഉണ്ടാക്കി.

'നിനക്ക് മാത്രം എന്താ ഡാ ക#പ്പ.. &^#*%×മോനെ' എന്നൊക്കെ ആക്രോശിച്ചു കൊണ്ട് ബലമായി കാറിന്റെ ചാവി ഊരി എടുക്കുവാനും നോക്കി.. ഈ സമയം മുൻ  സീറ്റിലിരുന്ന എന്റെ ഡോര്‍ ഒരാള്‍ വലിച്ചു തുറക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ എന്റെ കയ്യില്‍ കടന്നു പിടിച്ചു തിരിക്കുകയും സീറ്റില്‍നിന്നും വലിച്ചു ഇഴച്  റോഡില്‍ ഇറക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഈ കാഴ്ചകള്‍ ഒകെ കണ്ടു ഭീതിയിലായി എന്റെ മകളും ചേച്ചിയുടെ കുഞ്ഞുങ്ങളും വാവിട്ട കരയാന്‍ തുടങ്ങി. ഈ അക്രമി സംഘത്തിലെ എല്ലാ നാരാധമന്‍മാരും ശ്രീ ഗുരു ഗുഹാനന്ത ക്ഷേത്ര കമ്മിറ്റി ബാഡ്ജ് ധരിച്ചിരുന്നു. റോഡ് അരികില്‍ നിന്ന മറ്റു പൊതു ജനങ്ങളും, കടകളിലെ ജീവനക്കാരും കാഴ്ചക്കാരായി നിന്നതല്ലാതെ ഈ അക്രമിച്ചവരെ പിടിച്ചു മാറ്റാന്‍ ആരും ശ്രമിച്ചില്ല.

അവിടുന്ന് ഒരു വിധം വണ്ടി മുന്നിലേക്ക് എടുത്ത് 200 മീറ്റര്‍ ചെന്നപ്പോള്‍ പൊലീസുകാര്‍ കയ്യും കെട്ടി നില്‍ക്കുന്നത് കണ്ടു.അവരോടു വിവരം ബോധിപ്പിക്കുവാനായി വണ്ടി നിര്‍ത്തിയപ്പോള്‍ അക്രമി സംഘം വീണ്ടും കാര് വളഞ്ഞു അതിക്രമങ്ങള്‍ തുടര്‍ന്ന്.'നിങ്ങള്‍ വേഗം ഇവിടുന്നു പോക്.. വേഗം പോ ' എന്നൊക്കെ പോലീസ് ഏമാന്‍മാര്‍ പറയുന്നത് കേട്ട്... ഒരു വിധത്തില്‍ അവിടുന്ന് വണ്ടി വിട്ട് വീട്ടില്‍ എത്തി. പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ തിരിച്ചു ചങ്ങനാശ്ശേരിയില്‍ എത്തി ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണു വീട്ടിലേക് മടങ്ങിയത്..

34 ആഴ്ച ഗര്‍ഭിണി കൂടി ആണ് ഞാന്‍ എന്ന കാര്യം കൂടി ഓര്‍ക്കണം... ശരീരത്തിന് ഏറ്റ മുറിവുകള്‍ നിസ്സാരം ആയിരിക്കാം.. പക്ഷെ ഇത് മൂലം അനുഭവിച്ച മാനസീക സംഘര്‍ഷം അത് ഏല്‍പിച്ച മുറിവുകളും ഒരുപാട് ആഴം ഏറിയതാണ്.. ഇത് എന്റെ ഒരാളുടെ മാത്രം അനുഭവം അല്ല എന്നറിയാം..പൊതു വഴിയിലെ ഈ ആഭാസാ പ്രകടനം ഒരു മതത്തിന്റെയോ പാര്ടിയുടേയോ മാത്രം കുത്തക അല്ല എന്നും അറിയാം.. പക്ഷെ ഇത്തരം സന്ദര്ഭങ്ങള് ഇനിയെങ്കിലും ഒരു അറുതി വരണം.. നമ്മുടെ ഈ പ്രബുദ്ധ കേരളത്തില്‍ ഒരു പൊതു സ്ഥലത് വെച്ച് സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും എന്ത് സുരക്ഷയാണ് ഉള്ളതെന്ന് നോക്കണം... നിയമപരമായി തന്നെ ഇതിനെ നേരിടാന്‍ ആണ് തീരുമാനം... ഇതിനായി എല്ലാ സുഹൃത്തുക്കളുടെയും പിന്തുണ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്..... മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് യും നാമനിർദേശ ​പത്രിക സമർപ്പിച്ചു  (24 minutes ago)

  പ്രശസ്ത ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി അന്തരിച്ചു...  (1 hour ago)

ഓൺലൈൻ ഇടപാടുകൾ നടത്താനായി സാധിക്കുമെന്നത് ഇടപാടുകാർക്ക് ആശ്വാസം...  (1 hour ago)

തലസ്ഥാന നഗരത്തിലെ ശാസ്‌തമംഗലത്ത് മൂന്ന്‌ നില കെട്ടിടത്തിൽ തീപിടിത്തം..  (1 hour ago)

ഡോളറിനെതിരെ രൂപയ്ക്ക് വന്‍നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 130 പൈസയുടെ മുന്നേറ്റം  (1 hour ago)

  ഇടുക്കി രാജാക്കാട് കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

മുഖ്യമന്ത്രി വീണ്ടും തിരികെയെത്തി... കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ.. .  (2 hours ago)

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാസമർപ്പണം ഇന്ന് ആരംഭിക്കും.. പത്രികസമർപ്പിക്കാൻ . ഏപ്രിൽ ആറ് വരെ സമയം  (2 hours ago)

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ മത്സരത്തിനായി സഞ്ജു ഇന്നിറങ്ങും... എതിരാളികളായി എത്തുന്നത് സഞ്ജുവിന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസ്  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്..  (2 hours ago)

500 അടി ഉയരത്തിൽ വിമാനം എമർജൻസി വാതിൽ തുറന്ന് പുറത്ത് ചാടാൻ മുഹമ്മദ് അടിച്ച് ഉരുട്ടി പൈലറ്റ്...!  (2 hours ago)

സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഇടിഞ്ഞു  (2 hours ago)

മോദി എത്താൻ നിമിഷങ്ങൾ സ്റ്റേജിൽ തീയും പുകയും...!ഓടി എത്തി SPG....! മോദി തിരിച്ചു പോകും അവസാന നിമിഷം പാലക്കാട്  (3 hours ago)

സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമുള്ള 'വീട്ടിൽ വോട്ട്' ഇന്നുമുതൽ  (3 hours ago)

കൊല്ലത്ത് വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് .. മകൻ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends