സംസ്ഥാന രാഷ്ട്രീയത്തിന് പുതിയ സമവാക്യം; കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മാണി എല്‍ഡിഎഫ് ധാരണ

സംസ്ഥാന രാഷ്ട്രീയത്തിന് പുതിയ സമവാക്യം നല്‍കിക്കൊണ്ട് മാണി കോണ്‍ഗ്രസും എല്‍ഡിഎഫും കൈകോര്‍ക്കുന്നു. ഇന്നു നടക്കുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി കൈകോര്‍ക്കാന്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി തീരുമാനിച്ചു.
കോണ്‍ഗ്രസ് ബന്ധം പൂര്‍ണമായും അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കിയാണ് എല്‍ഡിഎഫിന്റെ പിന്തുണ സ്വീകരിക്കാന്‍ മാണി തീരുമാനിച്ചത്. ഇതോടെ, കേരള കോണ്‍ഗ്രസിന്റെ പ്രതിനിധി ഇടതു മുന്നണിയുടെ പിന്തുണയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകാന്‍ സാധ്യത തെളിഞ്ഞു. കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും കേരള കോണ്‍ഗ്രസിന് ആറും ഇടതുമുന്നണിക്ക് ഏഴും പി.സി.ജോര്‍ജിന് ഒരാളും എന്നതാണു ജില്ലാ പഞ്ചായത്തില്‍ കക്ഷിനില. ഇതില്‍ സിപിഐയുടെ ഏക പ്രതിനിധിയും പി.സി. ജോര്‍ജിന്റെ പ്രതിനിധിയും വിട്ടുനില്‍ക്കും.
അതേസമയം, എല്‍ഡിഎഫ് പിന്തുണ സ്വീകരിക്കാനുള്ള മാണിയുടെ നീക്കത്തോട് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുള്ളതായാണ് സൂചന. മാണിയുടേത് കടുത്ത വിശ്വാസ വഞ്ചനായണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ജോസ് കെ.മാണിയും കേരള കോണ്‍ഗ്രസിന്റെ എംഎല്‍എമാരും രാജിവയ്ക്കണമെന്നും കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ആശ്യപ്പെട്ടു. ജോഷി ഫിലിപ്പ് കോട്ടയം ഡിസിസി പ്രസിഡന്റുപദം ഏറ്റെടുത്തതിനെ തുടര്‍ന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റുപദവി രാജിവച്ചിരുന്നു. ഇതോടെയാണു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പു വേണ്ടിവന്നത്.
ഇനിയുള്ള ഒരു വര്‍ഷം പ്രസിഡന്റ് സ്ഥാനത്തേക്കു സണ്ണി പാമ്പാടിയെയാണു കോണ്‍ഗ്രസ് നിശ്ചയിച്ചിരിക്കുന്നത്. അതു കഴിഞ്ഞു രണ്ടരവര്‍ഷം കേരള കോണ്‍ഗ്രസിനാണു പ്രസിഡന്റ് സ്ഥാനമെന്നതായിരുന്നു യുഡിഎഫിലെ ധാരണ. ഇതിനുശേഷം കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടുവെങ്കിലും തദ്ദേശ സ്ഥാപനങ്ങളിലെ കൂട്ടുകെട്ടില്‍ മാറ്റം വേണ്ടെന്നായിരുന്നു കേരള കോണ്‍ഗ്രസ് തീരുമാനം. ഇതുപ്രകാരം കേരള കോണ്‍ഗ്രസുമായി ചര്‍ച്ചചെയ്തു രേഖാമൂലം ധാരണയുണ്ടാക്കിയാണു ജോഷി ഫിലിപ്പ് രാജിവച്ചത്. പിന്നീടുണ്ടായ ചില രാഷ്ട്രീയ നീക്കങ്ങളാണ് ഇപ്പോള്‍ ധാരണകള്‍ അനിശ്ചിതാവസ്ഥയിലെത്തിച്ചത്.
https://www.facebook.com/Malayalivartha



























