സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് സെന്‍കുമാര്‍

സംസ്ഥാന പൊലീസ് മേധാവിയായി തന്നെ പുനര്‍നിയമിക്കുന്ന കാര്യത്തില്‍ സര്‍ക്കാരുമായി യുദ്ധത്തിനില്ലെന്ന് ടി.പി.സെന്‍കുമാര്‍ പറഞ്ഞു. തന്റെ നിയമനം വൈകുന്നത് സംബന്ധിച്ച് താന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കുന്നുണ്ടെന്നും അതുവരെ കാത്തിരിക്കുമെന്നും സെന്‍കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന രേഖകള്‍ താന്‍ നല്‍കിയതാണെന്ന ആരോപണം സെന്‍കുമാര്‍ തള്ളി. രേഖകള്‍ വിവരാവകാശ നിയമപ്രകാരം ആര്‍ക്കും ലഭിക്കാവുന്നതേയുള്ളൂ. അത്തരത്തില്‍ ലഭിച്ച രേഖകളാവും പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്നത്. തനിക്കും വിവരാവകാശ നിയമപ്രകാരമാണ് രേഖകള്‍ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു.
സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന ഉത്തരവ് നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തുന്നതിന് ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടാണ് ടി.പി. സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. അതേസമയം, വിധിയില്‍ വ്യക്തത തേടി സംസ്ഥാന സര്‍ക്കാരും ഹര്‍ജി നല്‍കിയേക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha



























