പൊതുവിതരണം കുടുക്കിലേക്ക്; നാലായിരത്തോളം റേഷന്‍ കടകള്‍ പൂട്ടും

അരനൂറ്റാണ്ടുകാലം സംസ്ഥാനത്ത് സുഗമമായി നടന്നു വന്നിരുന്ന റേഷന്‍ വിതരണ സംവിധാനം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭക്ഷ്യസുരക്ഷ നിയമത്തിന്റെ പേരില്‍ താറുമാറിയിരിക്കുകയാണ്. റേഷന്‍ ചില്ലറ വ്യാപാരികള്‍ മേയ് ഒന്നുമുതല്‍ അനിശ്ചിതകാല സമരം ആരംഭിച്ചതോടെ ഇതിന് ആക്കം കൂടുകയും ചെയ്തു.
വാതല്‍പ്പടി വിതരണം കൃത്യമായി നടപ്പാക്കുക, കൃത്യമായ അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുക, ഇന്‍സെന്റീവ് നല്‍കുക, ജീവനപര്യാപ്തവേതനം അനുവദിക്കുക, ഭക്ഷ്യസുരക്ഷാ നിയമം കൃത്യമായി പാലിക്കുക, റേഷന്‍ കടകളുടെ എണ്ണം വെട്ടിച്ചുരുക്കാനുള്ള തീരുമാനം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷന്‍ കടക്കാര്‍ സമരം ആരംഭിച്ചിരിക്കുന്നത്.
റേഷന്‍ വ്യാപാരികളുടെ വേതനവുമായി ബന്ധപ്പെട്ട് മൂന്നു കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ക്വിന്റലിന് 65 രൂപയാണ് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന കമ്മീഷന്‍. 200 രൂപയായി വര്‍ധിപ്പിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും അത് നടപ്പാക്കാനായില്ല. 15,000 രൂപയും നിലവിലുള്ള കമ്മീഷനും തുടരണമെന്ന് ഒരു കമ്മീഷന്‍ റിപ്പോര്‍ട്ടും കാര്‍ഡിന്റെ എണ്ണമനുസരിച്ച് കമ്മീഷന്‍ നല്‍കണമെന്ന് മറ്റൊരു റിപ്പോര്‍ട്ടും 650 കാര്‍ഡുള്ള കടക്കാര്‍ക്ക് 19,500 രൂപയും 1400 മുതല്‍ 2100 വരെ കാര്‍ഡുള്ള കടക്കാര്‍ക്ക് 59,000 രൂപയും നല്‍കണമെന്ന മറ്റൊരു കമ്മീഷന്‍ റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ മുന്നിലുണ്ട്. എന്നാല്‍ നാളിതുവരെ ഇതൊന്നും പരഗണിച്ചിട്ടില്ല.
കാര്‍ഡുകള്‍ കുറവുള്ള റേഷന്‍കടകള്‍ ഇല്ലാതാക്കി അവയിലെ കാര്‍ഡുകള്‍ മറ്റു റേഷന്‍കടളിലേയ്ക്ക് മാറ്റി നിലവിലുള്ള റേഷന്‍ കടകളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുണ്ട്. ഈ പദ്ധതി പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ കാര്‍ഡുടമകള്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. ഇതിലേക്ക് വേണ്ടുന്ന റിപ്പോര്‍ട്ടുകള്‍ മാസങ്ങള്‍ക്കു മുമ്പേ താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നിന്നും ഭക്ഷ്യപൊതു വിതരണ വകുപ്പ് നേടിയിരുന്നു. ആദ്യഘട്ടത്തില്‍ 350 കാര്‍ഡില്‍ താഴെയുള്ള 2720 റേഷന്‍കടകള്‍ മറ്റു റേഷന്‍ കടകളില്‍ ലയിപ്പിക്കും.
350 മുതല്‍ 400 കാര്‍ഡുകള്‍ വരെയുള്ള റേഷന്‍ കടകളാണ് രണ്ടാം ഘട്ടത്തില്‍ ലയിപ്പിക്കുക. ഇത് ഏകദേശം 1280 എണ്ണമുണ്ടാകും. 400 മുതല്‍ 500 കാര്‍ഡുകള്‍ വരെയുള്ള 2,741 കടകളും ഇല്ലാതാകും. ഓരോ റേഷന്‍കടകളിലും കാര്‍ഡുടമകളുടെ എണ്ണം ശരാശരി രണ്ടായിരം ആക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിപ്പോള്‍ 14,335 റേഷന്‍ കടകളാണുള്ളത്. വാതില്‍പ്പടി വിതരണത്തില്‍ സര്‍ക്കാരിനു നേരിടുന്ന കൂലിച്ചെലവ് കുറയ്ക്കാന്‍ റേഷന്‍കടകളുടെ എണ്ണത്തില്‍ കുറവു വരുന്നതുകൊണ്ട് സാധിക്കുമെന്നാണ് പൊതുവിതരണ വകുപ്പിന്റെ കണക്ക് കൂട്ടല്‍.
ഒരു പഞ്ചായത്തില്‍ 15 മുതല്‍ 20 വരെ റേഷന്‍കടകളുണ്ട്. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുമ്പോള്‍ നേരിടുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ ഇത് പത്തിനു താഴെയാക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
https://www.facebook.com/Malayalivartha



























