പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യം തത്കാലം പരിഗണിക്കുന്നില്ലെന്ന് സുപ്രീം കോടതി

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യം തത്ക്കാലം പരിഗണിക്കുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ക്ഷേത്രത്തിന്റെ നവീകരണം ആചാരവും പഴമയും നിലനിര്‍ത്തിക്കൊണ്ട് തന്നെയാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പത്മതീര്‍ത്ഥകുളം നവീകരിച്ച് പഞ്ചനക്ഷത്ര കുളം പോലെ ആക്കി മാറ്റരുത്. പഴമ നിലനിര്‍ത്തി ക്ഷേത്രത്തിലെ അറ്റകുറ്റപ്പണികള്‍ നിര്‍വ്വഹിക്കാന്‍ കഴിയുന്ന വിദഗ്ദരെയാണ് ആവശ്യമെന്നും കോടതി പറഞ്ഞു.
കേസിലെ എല്ലാ കക്ഷികളും ഒന്നിച്ചിരുന്ന വരുന്ന് തിങ്കളാഴ്ച ഇക്കാര്യത്തില്‍ ശുപാര്‍ശകള്‍ മുന്നോട്ടുവെക്കാനും കോടതി നിര്‍ദ്ദേശിച്ചു. ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.എന്‍.സതീഷിനെ മാറ്റണമെന്ന ആവശ്യം രാജകുടുംബം ഉന്നയിച്ചെങ്കിലും അക്കാര്യം കോടതി ഇന്ന് പരിഗണിച്ചില്ല. ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ കാണാതയതിനെ കുറിച്ചുള്ള അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ആവശ്യപ്പെട്ടു. വിനോദ് റായിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് അമിക്കസ് ക്യൂറി ഇക്കാര്യം ഉന്നയിച്ചത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
https://www.facebook.com/Malayalivartha



























