സ്‌കൂള്‍ തുറക്കും മുമ്പ് പുസ്തകം സ്‌കൂളിലെത്തും

സ്‌കൂള്‍ തുറക്കും മുമ്പ് എല്ലാ പാഠപുസ്തകവും സ്‌കൂളുകളില്‍ എത്തിക്കാന്‍ നടപടി സ്വീകരിച്ചതായി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയില്‍ അറിയിച്ചു. ഒന്നു മുതല്‍ 10 വരെ ക്‌ളാസുകളിലേക്കുളള പാഠപുസ്തകങ്ങള്‍ പേജുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വാല്യങ്ങളായാണ് അച്ചടിക്കുന്നത്. 2017-18 വര്‍ഷത്തേക്കുളള പാഠ പുസ്തക അച്ചടിക്കായി കെ.ബി.പി.എസിന് 2016 സെപ്തംബറില്‍ പ്രിന്റ് ഓര്‍ഡര്‍ നല്‍കി. അച്ചടി തുടരുകയാണ്. സ്‌കൂളുകളില്‍ നിന്നുളള കണക്കിന്റെ അടിസ്ഥാനത്തില്‍ ഒന്നാം വാല്യം 2.86 കോടിയും രണ്ടാം വാല്യം 2.47 കോടിയും മൂന്നാംവാല്യം 75 ലക്ഷവും പുസ്തകങ്ങളാണ് അച്ചടിക്കുന്നത്.
അച്ചടിക്കുളള പേപ്പര്‍ വാങ്ങാനുളള തുക പൊതുവിദ്യാഭ്യാസ വകുപ്പ് കെ.ബി.പി.എസിന് മുന്‍കൂറായി നല്‍കി. ജില്ലാതലത്തില്‍ ഉദ്യോഗസ്ഥര്‍ പാഠപുസ്തക വിതരണ മേല്‍നോട്ടവും അവലോകനവും നടത്തുന്നുണ്ട്. 11, 12 ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും സി ആപ്ടിനെയാണ് ചുമതലപ്പെടുത്തിയിട്ടുളളത്. 12-ാം ക്ലാസ് പാഠപുസ്തകങ്ങളുടെ വിതരണം എല്ലാ ജില്ലകളിലും ആരംഭിച്ചു. 11-ാംക്ലാസ് പാഠപുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുന്നു. ഓണപ്പരീക്ഷയ്ക്ക് മുമ്പെങ്കിലും പാഠപുസ്തകം വിതരണം ചെയ്യാന്‍ നടപടി എടുക്കണമെന്ന ആവശ്യം മുസ്ലീലീഗിലെ എം.ഉമ്മറാണ് സബ്മിഷനായി ഉന്നയിച്ചത്.
https://www.facebook.com/Malayalivartha



























