ഓഗസ്റ്റ് 18 നാണ് ക്യാബിനറ്റ് പദവിയോടെ വി എസ്സ് ചുമലയേറ്റത്

ഭരണ പരിഷ്‌കാര ചെയര്‍മാനായി നിയമിതനായിട്ട് പത്തു മാസങ്ങള്‍ പിന്നിടുമ്പോള്‍ വി എസ്സിനോ മറ്റു അംഗങ്ങള്‍ക്കോ ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല.കഴിഞ്ഞ ഓഗസ്റ്റ് 18 നാണ് ക്യാബിനറ്റ് പദവിയോടെ വി എസ്സ് അച്യുതാനന്തന്‍ ചുമതല ഏറ്റത്. ക്യാബിനറ്റ് പദവി തീരുമാനിച്ചതോടെ അദ്ദേഹത്തിന് എംഎല്‍എ എന്ന നിലയില്‍ നല്‍കിയിരുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിര്‍ത്തലാക്കിയിരുന്നു.
പ്രതിപക്ഷ അംഗം റോജി എം ജോണ്‍ ആണ് ഈ കാര്യം സഭയില്‍ അവതരിപ്പിച്ചത്. ഇതിനു മറുപടിയായി ഭരണപരിഷ്‌കാര ചെയര്‍മാന്റെ അനൂകുല്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നാണ് മുഖ്യ മന്ത്രി പറഞ്ഞത്. വി എസിനൊപ്പം അംഗങ്ങളായി മുന്‍ ചീഫ് സെക്രട്ടറിമാരായ സി പി നായരും നില ഗംഗാധരനുമാണ് കമ്മീഷനില്‍ ഉള്ളത്.
https://www.facebook.com/Malayalivartha























