സത്യം എന്നെങ്കിലും പുറത്തുവരുമോ; ശ്രീപത്മനാഭന്റെ സ്വര്‍ണ കുടങ്ങള്‍ രാജാക്കന്‍മാര്‍ അടിച്ചു മാറ്റുമോ?

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും 186 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം മോഷണം പോയത് സി ബി ഐ അന്വേഷിക്കണമെന്ന് അമിക്കസ് ക്യൂരി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത് ദുരൂഹം.
മുന്‍ സി എ ജി വിനോദ് റായിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് സ്വര്‍ണ കുടങ്ങള്‍ കാണാതായെന്ന വിവരം കണ്ടെത്തിയതെന്ന് ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
തിരുവിതാംകൂര്‍ രാജകുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണോ നടക്കുന്നതെന്ന സംശയമുണ്ട്. 2002 വരെ ഉത്സവങ്ങള്‍ക്ക് പുറത്തെടുത്തത് ഒന്നു മുതല്‍ 1000 വരെ നമ്പറുകളുള്ള സ്വര്‍ണ കുടങ്ങളാണെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്. 2011 ഏപ്രിലില്‍ പുറത്തെടുത്ത ഒരു സ്വര്‍ണകൂടത്തിന്റെ നമ്പര്‍ 1998 ആണ്. ആ ഭരണങ്ങളുണ്ടാക്കാന്‍ 822 കുടങ്ങള്‍ ഉരുക്കിയിട്ടുണ്ട്. ബാക്കി 1166 കുടങ്ങള്‍ ഉണ്ടാകണമെന്നാണ് സമിതി കണ്ടെത്തിയത്.ഇതില്‍ 769 കുടങ്ങള്‍ കാണാനില്ലത്രേ. ഇന്ന് 186 കോടി വിലവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
1000 കുടങ്ങള്‍ 2002 വരെ പുറത്തെടുത്തു എന്നാണ് വിനോദ് റായി കണ്ടെത്തിയിരിക്കുന്നത്. ഒന്നു മുതല്‍ 1000 വരെയാണോ കുടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയിരിക്കുന്നതെന്ന് ആര്‍ക്കറിയാം?അതിന് അന്നത്തെ മഹാരാജാവിനോട് സംശയ നിവാരണം നടത്തിയിരുന്നോ?
പത്മനാഭ സ്വാമിയുടെ ദാസന്‍മാരാണ് തിരുവിതാംകൂറിലെ രാജകുടുംബം. അവര്‍ സ്വാമിയുടെ സ്വന്തം സ്വര്‍ണവും അപഹരിക്കുമെന്ന് കരുതുക വയ്യ.
തിരുവിതാംകൂറിലെ രാജാക്കന്‍മാര്‍ക്ക് രാജ്യം ശ്രീപത്മനാഭന് സമര്‍പ്പിച്ചപ്പോള്‍ തന്നെ വിലപിടിപ്പുള്ള സാധനങ്ങള്‍ ക്ഷേത്രത്തില്‍ നിന്നും കടത്താമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ആരും ചോദ്യം ചെയ്യുമായിരുന്നില്ല. കാരണം ക്ഷേത്രത്തില്‍ സുക്ഷിച്ചിരുന്നതെല്ലാം രാജകുടുംബത്തിന്റെ സ്വത്തായിരുന്നു.
വരും തലമുറകള്‍ക്കായി ഇത്രയധികം സ്വത്ത് രാജകുടുംബം കരുതി വച്ചിരന്നെങ്കില്‍ അതിനര്‍ത്ഥം അവര്‍ തലമുറകളോട് നീതി പുലര്‍ത്തി എന്നാണ്. അങ്ങനെയുള്ളവരെ അധിക്ഷേപിക്കുന്നത് തെറ്റ് തന്നെയാണ്. ഗോപാല്‍ സുബ്രഹ്മണ്യത്തിനും വിനോദ് റായിക്കും തിരുവിതാംകൂറിലെ രാജാക്കന്‍മാരെ കുറിച്ചറിയില്ല. ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ക്കെങ്കിലും അവരെ അറിയാമല്ലോ.
https://www.facebook.com/Malayalivartha























