മറിഞ്ഞു മലക്കം മറിഞ്ഞു; മാണിയെ ചീത്ത പറഞ്ഞവര്‍ ഇരുട്ടിവെളുക്കും മുമ്പ് അദ്ദേഹത്തിന്റെ കാലില്‍ വീണു

ഉമ്മന്‍ ചാണ്ടി മുതല്‍ ഡീന്‍ കുര്യാക്കോസ് വരെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കെ.എം.മാണിക്കെതിരെ ചക്രവ്യൂഹം തീര്‍ക്കുമ്പോള്‍ ചങ്ങനാശേരിയിലെ വാഴപ്പിള്ളിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ മാണികോണ്‍ഗ്രസിന്റെ എച്ചില്‍ ഉണ്ടു.
കേരള കോണ്‍ഗ്രസിന്റെ പിന്തുണയോടുകൂടിയാണ് വാഴപ്പിള്ളിയില്‍ കോണ്‍ഗ്രസ് അംഗം ജയിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞടുപ്പില്‍ സി പി എം പിന്തുണയോടെ കേരള കോണ്‍ഗ്രസ് അംഗം ജയിച്ചതിനു പിന്നാലെയാണ് വാഴപ്പിള്ളിയില്‍ സഖ്യം കൂടിയത്.
ചുണയുണ്ടെങ്കില്‍ കോണ്‍ഗ്രസിന് കേരള കോണ്‍ഗ്രസിന്റെ പിന്തുണ വേണ്ടെന്നു വയ്ക്കാമായിരുന്നു. എന്നാല്‍ മുന്തിരിങ്ങ പുളിക്കും എന്ന് പറയുന്നതു പോലെ സഖ്യം വേണ്ടെന്നു വച്ചാല്‍ ഭരണം പോകും. ഒരു വശത്ത് മൈക്ക് കെട്ടി വച്ച് മാണിയെ തെറി വിളിക്കും. മറുവശത്ത് തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കും.
കെ.സി.ജോസഫിന്റെ ജില്ലയായ കോട്ടയത്ത് തന്നെയാണ് വ്യാഴാഴ്ച കെ.എം.മാണിയും കോണ്‍ഗ്രസും കൈകോര്‍ത്തത്. വാഴപ്പിള്ളിയില്‍ കോണ്‍ഗ്രസ് അംഗം ജയിച്ചതിന് പിന്നാലെ കെ.സി.ജോസഫ് തിരുവനന്തപുരത്ത് പത്ര സമ്മേളനം നടത്തി മാണിയെ ചീത്ത വിളിച്ചു. ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുക്കാന്‍ അറിയാത്തതു കൊണ്ടാണോ എന്നറിയില്ല, മാണി നിശബ്ദനായിരുന്നു.
മാണിക്കെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ ജല്പനങ്ങള്‍ അവസാനിച്ചിട്ടില്ല. അവര്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്. മാണിയുടെയും ജോസ് കെ മാണിയുടെയും വിപ്പ് വാഴപ്പിള്ളിയിലെ പ്രവര്‍ത്തകര്‍ ലംഘിച്ചു എന്നാണ് കോട്ടയം ഡിസിസി പ്രസിഡന്റിന്റെ കണ്ടെത്തല്‍. മാണിയുടെ നിലപാട് തന്നെയാണ് വാഴപ്പിള്ളിയില്‍ കണ്ടത്. മാണി പറയാതെ വാഴപ്പിള്ളിക്കാര്‍ കോണ്‍ഗ്രസുകാര്‍ക്ക് വോട്ടു ചെയ്യുമെന്ന് കരുതാന്‍ വയ്യ.
അതിനിടെ തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തിയ കെ.എം.മാണി നിലപാട് മാറ്റി. കോട്ടയം സംഭവം പ്രാദേശികം മാത്രമാണെന്ന് ആവര്‍ത്തിച്ച കെ.എം.മാണി പക്ഷേ സി പി എം ബന്ധം തള്ളി പറയാന്‍ തയ്യാറായില്ല.
അതേ സമയം വാഴപ്പിളളി സംഭവത്തില്‍ കോണ്‍ഗ്രസിന്റെ ഗീര്‍വാണങ്ങളാരും ഒന്നും പറഞ്ഞി
https://www.facebook.com/Malayalivartha























