ക്യാബിനറ്റ് പദവിയില്‍ വിഎസിനു ശമ്പളം

ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന് ശമ്പളം അനുവദിക്കുന്ന ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു. ക്യാബിനറ്റ് റാങ്കുള്ള വിഎസിനു മന്ത്രിമാര്‍ക്കു തുല്യമായ ശമ്പളം ഇനി ലഭിക്കും.
ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി പദവി ഏറ്റ് പത്തു മാസം കഴിഞ്ഞിട്ടും ശമ്പളം അനുവദിക്കാത്തത് നിയമസഭയില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യം നിയമസഭയെ അറിയിച്ചത്. ശമ്പളം അലവന്‍സുകള്‍ ഉള്‍പ്പെടെ എന്തെല്ലാം സൗകര്യങ്ങളാണ് അനുവദിച്ചതെന്ന നിയമസഭയിലെ പ്രതിപക്ഷ ചോദ്യത്തിനു ക്യാബിനറ്റ് പദവിയും സ്ഥാനവും നല്‍കിയതായും എന്നാല്‍ ശമ്പളവും മറ്റാനുകൂല്യങ്ങളും പരിശോധിച്ചു വരുകയാണ് എന്നും മുഖ്യമന്ത്രി അറിയിച്ചു.
എന്നാല്‍ കമ്മീഷനിലെ മറ്റംഗങ്ങളുടെ ആനുകൂല്യ വിഷയവും സര്‍ക്കാരിന്റെ പരിഗണയിലാണെന്നും ഇവരുടെ ശമ്പളത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി കുട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























