എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന്

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്നു രണ്ടിനു വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് യോഗം ഫലത്തിന് അംഗീകാരം നല്‍കി.
ബോര്‍ഡ് യോഗത്തിനു മുന്‍പുതന്നെ പരീക്ഷയുടെ ടാബുലേഷന്‍ ജോലികളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. ഐടി പരീക്ഷയുടെ മാര്‍ക്കും ഗ്രേസ് മാര്‍ക്കും മറ്റും ചേര്‍ക്കുന്ന ജോലിയാണ് അവസാന ഘട്ടത്തില്‍ നടന്നത്.
കഴിഞ്ഞ വര്‍ഷം സേ പരീക്ഷയ്ക്കു മുമ്പായി 96.59% പേരാണു ജയിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 27നു ഫലം വന്നിരുന്നു.
ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍:
result.kerala.gov.in, keralapareekshabhavan.in, www.results.itschool.gov.in, www.education.kerala.gov.in, prd.kerala.gov.in, result.it@school.gov.in, keralaresults.nic.in, results.kerala.nic.in
https://www.facebook.com/Malayalivartha























