കലാലയങ്ങളിൽ നടക്കുന്ന ആക്രമണങ്ങൾ സമൂഹത്തെ പേടിപെടുത്തുന്നത്

മഹാരാജാസ് കോളേജില്‍ നിന്നും കണ്ടെടുത്തത് വാര്‍ക്ക പണിക്കുപയോഗിക്കുന്ന സാമിഗ്രികളാണെന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിനെതിരെയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ നിന്നും കണ്ടെടുത്തത് ആയുധങ്ങള്‍ തന്നെയാണെന്ന് പോലീസ് ഉറപ്പിച്ചു പറയുന്നു. വാര്‍ക്ക പണിക്കുപയോഗിക്കുന്ന വസ്തുക്കളില്‍ തുണിയും കയറും ചുറ്റി ആസൂത്രിത ആക്രമണത്തിനുള്ള ആയുധങ്ങള്‍ ആക്കി മാറ്റിയതാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. എഫ്. ഐ.ആറിലും സേര്‍ച് ലിസ്റ്റിലും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്.
കലാലയങ്ങളില്‍ നടക്കുന്ന ആക്രമണങ്ങള്‍ സമൂഹത്തെ പേടിപെടുത്തുന്നതാണ് അതിനെയാണ് മുഖ്യമന്ത്രി തീരെ നിസാരവല്‍ക്കരിച്ചു നിയമസഭയില്‍ സംസാരിച്ചത് ഇതുവഴി അദ്ദേഹം കലാലയ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുയാണ് ചെയ്യുന്നത് . നിയമസഭയേയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു
https://www.facebook.com/Malayalivartha























