യൂണിയൻ ചെയർമാൻ അടക്കമുള്ള എസ്എഫ്‌ഐ നേതാക്കൾ പുറത്തായി

മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ ആറു വിദ്യാര്‍ഥികളെ കോളേജില്‍ നിന്ന് പുറത്താക്കി. യൂണിയന്‍ ചെയര്‍മാന്‍ അശ്വിന്‍, എസ്എഫ്‌ഐ നേതാക്കളായ ഹരികൃഷ്ണന്‍, അമീര്‍ എന്നിവര്‍ ഉള്‍പ്പെടെ ആറു പേരെയാണ് പുറത്താക്കിയത്.കഴിഞ്ഞ ദിവസം പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയ വിദ്യാര്‍ത്ഥികളും ഇക്കൂട്ടത്തിലുണ്ട്. സംഭവം അന്വേഷിച്ച മൂന്നംഗ കമ്മിഷന്‍ ഇവര്‍ കുറ്റക്കാരാണെന്നു റിപ്പോര്‍ട്ട് നല്‍കിയിരുന്നു ഇതേ തുടര്‍ന്നാണ് നടപടി.
പ്രിന്‍സിപ്പലിനെതിരെ എസ്എഫ്‌ഐയും ഇടതുപക്ഷ അധ്യാപക സംഘടനയും നടത്തിയ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായി ഇക്കഴിഞ്ഞ ജനുവരിയിലാണ് കസേര കത്തിക്കല്‍ അരങ്ങേറിയത്. പ്രതിഷേധ പ്രകടനത്തിനിടെ കൊടിയുമായി പ്രിന്‍സിപ്പലിന്റെ ചേംബറില്‍ കയറിയ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ കസേര പ്രധാന ഗേറ്റിനു മുന്നിലെത്തിച്ച ശേഷമാണ് കത്തിച്ചത്ത്. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോളേക്കും വിദ്യാര്‍ഥികള്‍ പിരിഞ്ഞു പോയിരുന്നു.
https://www.facebook.com/Malayalivartha























