മാപ്പപേക്ഷ നൽകിയ ശേഷവും സോഷ്യൽ മീഡിയയിലൂടെ ന്യായികരിച്ചതിലാണ് നടപടി

ബിജെപി ഫണ്ട് ശേഖരണ പരിപാടി ഉദ്ഘാടനം ചെയ്ത ഖമറുന്നീസ അന്‍വറിനെ വനിത ലീഗ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മുസ്ലീംലീഗ് നേതൃത്വം നീക്കി. വിവാദം സൃഷ്ടിച്ച പരിപാടിയെ ന്യായീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു മാപ്പപേക്ഷ നല്‍കിയിരുന്നു എന്നാല്‍ ഇതിനു ശേഷവും ഖമറുന്നീസ തന്റെ നടപടിയെ സോഷ്യല്‍മീഡിയയിലൂടെയും മറ്റും ന്യായീകരിച്ചെന്നാണ് ലീഗ് നേതൃത്വത്തിന്റെ കണ്ടെത്തല്‍.
ഫണ്ട് ശേഖരണം ഉദ്ഘാടനം സമയത്തു ബിജെപി കേരളത്തിലടക്കം ഇന്ത്യയിലാകെ വളരുന്ന പാര്‍ട്ടിയാണെന്നും നാടിന്റെ വികസനത്തിന് പ്രതീക്ഷ അര്‍പ്പിക്കാവുന്ന പാര്‍ട്ടിയാണെന്നും പറഞ്ഞിരുന്നു ഇതാണ് വിവാദമായത് . പാണക്കാട് ഹൈദരലി തങ്ങളെ കണ്ട് മാപ്പപേക്ഷ എഴുതി നല്‍കിയതിന് ശേഷവും ഇതിനെ ന്യായികരിച്ചു സോഷ്യല്‍മീഡിയയിലും ഖമറുന്നീസ സംസാരിച്ചിരുന്നു. ലിംഗ വിവേചനം ഉൾപ്പടെ പല വിഷയങ്ങളിലും ലീഗ് നേതൃത്വവുമായി ഏറ്റുമുട്ടിയിട്ടുള്ള നേതാവാണ് ഖമറുന്നീസ അന്‍വര്‍.
https://www.facebook.com/Malayalivartha























