എസ്.രാജേന്ദ്രന്‍ എം.എല്‍.എയുടേത് വ്യാജ പട്ടയമെന്ന് റവന്യൂ മന്ത്രി

ദേവികുളത്തെ സി.പി.എം എം.എല്‍.എ എസ്.രാജേന്ദ്രന്റെ കൈയിലുള്ള ഭൂമിയ്ക്കുള്ളത് വ്യാജ പട്ടയമാണെന്ന് നിയമസഭയില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ മറുപടി നല്‍കി. പി.സി.ജോര്‍ജിന്റെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പട്ടയരേഖകളില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് രാജേന്ദ്രന്‍ നല്‍കിയ അപേക്ഷ തള്ളിയെന്നും മന്ത്രി വ്യക്തമാക്കി.
കെ.എസ്.ഇ.ബിയുടെ ഭൂമി കൈയേറിയാണ് രാജേന്ദ്രന്‍ വീടുവച്ചതെന്നാണ് ആക്ഷേപം ഉയര്‍ന്നത്. അങ്ങനെയല്ലെന്ന് തെളിയിക്കാന്‍ രാജേന്ദ്രന്‍ എം.എല്‍.എക്ക് കഴിഞ്ഞിരുന്നില്ല. അതേസമയം,? മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് രാജേന്ദ്രന്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha























