സെന്‍കുമാര്‍ വീണ്ടും പൊലീസ് മേധാവി; ഡി.ജി.പിയായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ടി.പി. സെന്‍കുമാറിനെ വീണ്ടും ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിലെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് മേധാവിയായി നിയമിച്ചതായും പൊതുഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചതുമുതല്‍ വിജിലന്‍സിന്റെ ചുമതലയും ബെഹ്യ്ക്കായിരുന്നു. പുതിയ സാഹചര്യത്തില്‍ ബെഹ്‌റ വിജിലന്‍സിന്റെ മുഴുവന്‍ സമയ ചുമതലയിലേക്കു മാറും. ജേക്കബ് തോമസ് അവധി ഒരു മാസത്തേക്കു കൂടി നീട്ടിയിരുന്നു.
2015 മേയ് 31ന് യു.ഡി.എഫ് സര്‍ക്കാരാണ് സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിച്ചത്. ജിഷക്കേസ് അന്വേഷണത്തിലെയും പുറ്റിങ്ങല്‍ ദുരന്തത്തിലെയും വീഴ്ച ആരോപിച്ച്, എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ കഴിഞ്ഞ ജൂണ്‍ ഒന്നിന് സെന്‍കുമാറിനെ പുറത്താക്കി ബെഹ്‌റയെ ഡി.ജി.പിയാക്കുകായായിരുന്നു. അഡ്മിനിസ്‌ട്രേറ്റിവ് െ്രെടബ്യൂണലിലും ഹൈക്കോടതിയിലും സെന്‍കുമാര്‍ കേസ് നടത്തിയെങ്കിലും വിജയിച്ചില്ല. 11 മാസം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ സെന്‍കുമാറിനെ മേധാവിയായി തിരികെ നിയമിക്കാന്‍ ഏപ്രില്‍ 24ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, നിയമന ഉത്തരവ് നല്‍കാതെ വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജി കോടതി തള്ളിയതിനെത്തുടര്‍ന്ന് സര്‍ക്കാരിന് മറ്റു മാര്‍ഗ്ഗമില്ലാതായി. വിധി വന്ന് മണിക്കൂറുകള്‍ക്കകം തന്നെ സെന്‍കുമാറിന്റെ നിയമന ഉത്തരവ് മുഖ്യമന്ത്രി ഒപ്പിടുകയും ചെയ്തു.
https://www.facebook.com/Malayalivartha























