മൂന്നാര്‍ ഭൂമി കൈയേറ്റം; ചര്‍ച്ച നാളെ

മൂന്നാറിലെ ഭൂമി കൈയേറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ യോഗം ചേരും. ഇടുക്കി ജില്ലയിലെ മുഴുവന്‍ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇന്ന് പരിഗണിക്കുക. നാല് യോഗങ്ങളാണ് നടക്കുക. രാവിലെ 11 ന് നടക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ യോഗമാണ് ആദ്യത്തേത്. തുടര്‍ന്ന് 12 ന് മാദ്ധ്യമ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് ശേഷം 3ന് മതമേലദ്ധ്യക്ഷന്മാരുമായുള്ള യോഗവും 5 ന് സര്‍വ കക്ഷിയോഗവും നടക്കും.
എല്ലാ യോഗങ്ങളിലും മുഖ്യമന്ത്രി, റവന്യൂ, വനം, പട്ടികജാതി ക്ഷേമം, വൈദ്യുതി മന്ത്രിമാര്‍ എന്നിവരും പങ്കെടുക്കും. ഈ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ഇടുക്കി ജില്ലാ കളക്ടര്‍ , സബ് കളക്ടര്‍ എന്നിവരും പങ്കെടുക്കും. ഇടുക്കിയിലെ കൈയേറ്റക്കാരുടെ പട്ടിക ഇന്നു മുഖ്യമന്ത്രിക്ക് കൈമാറും . ഇടുക്കിയിലെ റവന്യൂ ഉദ്യോഗസ്ഥര്‍ ഇന്ന് പട്ടികയുമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റവന്യൂ വകുപ്പ് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























