വീണ്ടും ഡിജിപി കസേരയില്‍: സെന്‍ കുമാര്‍ ചുമതലയേറ്റു

സര്‍ക്കാരിനെതിരെ പടവെട്ടി സെന്‍കുമാര്‍ വീണ്ടും അധികാരമേറ്റു. ലോക്‌നാഥ് ബെഹ്‌റയില്‍ നിന്ന് അധികാരം ഏറ്റെടുത്തു. നിലവിലെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായും നിയമിച്ചു. സുപ്രീംകോടതിയില്‍ നിന്ന് വീണ്ടും കനത്ത തിരിച്ചടി കിട്ടിയതോടെയാണ് ടി.പി.സെന്‍കുമാറിന്റെ പുനര്‍നിയമനകാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര തീരുമാനമെടുത്തത്. സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ തീരുമാനം വൈകരുതെന്ന് സി.പി.എം സംസ്ഥാനസെക്രട്ടേറിയറ്റ് നിര്‍ദേശിക്കുകയായിരുന്നു. സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുന്ന സാഹചര്യത്തില്‍ നടപടി വൈകിയാല്‍ അത് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി.
അതേസമയം, അവധിയിലുള്ള വിജിലന്‍സ് മേധാവി ജേക്കബ് തോമസിന്റെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്
https://www.facebook.com/Malayalivartha























