പൊലീസ് മേധാവി താനാണ്, തനിക്ക് ഉപദേശകനില്ല, ശ്രീവാസ്തവ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്: നിലപാട് വ്യക്തമാക്കി സെന്‍കുമാര്‍

സര്‍ക്കാരിനെ കുത്താതെ കുത്തി സെന്‍കുമാര്‍. ബാക്കിയെല്ലാം വഴിയെയെന്ന സൂചനയും. പൊലീസ് മേധാവിയായിട്ടുള്ള നിമയനം ഏറ്റെടുത്തയുടനെ നിലപാടുകള്‍ വ്യക്തമാക്കി ടിപി സെന്‍കുമാര്‍. പൊലീസ് മേധാവി താനാണെന്നും താനിക്ക് ഉപദേശകരില്ല എന്നും ഉപദേശകരെ വയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞും. നിയമിതനായ ശേഷം വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.
രമണ്‍ ശ്രീവാസ്തവ തന്റെ ഉപദേശകനല്ല, മുഖ്യമന്ത്രിയുടെ ഉപദേശകനാണ്. ഇപ്പോള്‍ ഒരു ഉപദേശകനെ വയ്‌ക്കേണ്ട ആവശ്യം പൊലീസിനില്ല. താനാണ് ഇപ്പോള്‍ സീനിയര്‍. തന്റെ താഴെയുള്ള മിക്ക ഓഫീസര്‍മാരെയും തനിക്ക് നന്നായറിയാം. അതിനാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല. അദ്ദേഹം വിശദീകരിച്ചു.
എല്ലാത്തരത്തിലുമുള്ള സുരക്ഷകളും വര്‍ദ്ധിപ്പിക്കും. സാങ്കേതിക വിദ്യ പരമാവധി ഉപയോഗിക്കും. അവികസിത മേഖലകളിലുള്‍പ്പെടെ ക്യാമറ സ്ഥാപിക്കും. അങ്ങനെ തന്നെ സ്ത്രീ സുരക്ഷ വര്‍ദ്ധിക്കും. ഓപ്പറേഷന്‍ ബിഗ്ഡാഡി, ഓപ്പറേക്ഷന്‍ കാവല്‍ക്കണ്ണ് എന്നിവ തുടരും. നിയമ പോരാട്ടങ്ങളേപ്പറ്റി പറയാന്‍ സെന്‍കുമാര്‍ തയാറായില്ല
https://www.facebook.com/Malayalivartha























