തൃക്കാക്കര എംഎല്‍എ ബെന്നി ബഹനാന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക്

മുന്‍ തൃക്കാക്കര എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബെന്നി ബെഹനാന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക്. ഇതു സംഭന്ധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി കേരളത്തിന്റെ ചുമതലയുള്ള എഐസിസി വക്താവ് മുകുള്‍ വാസ്‌നിക്കുമായി ചര്‍ച്ച നടത്തി കഴിഞ്ഞെന്നാണ് അറിവ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അനുമതി മാത്രമാണ് ഇനി ഇതിനായി ലഭിക്കാനുള്ളത്. ഉടന്‍ തന്നെ സോണിയയും രാഹുലും ബഹനാന്റെ സ്ഥാനാരോഹണത്തിന് പച്ചക്കൊടിക്കാട്ടുമെന്നാണ് അറിയുന്നത്.
തന്റെ വിശ്വസ്ഥനായ ബെന്നി ബെഹനാനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കൊണ്ടുവരണം എന്ന് നേരത്തെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. വിഎം സുധീരന്‍ കെപിസിസി പ്രസിഡന്റായിരുന്ന സമയത്തായിരുന്നു സുധീരനെ മാറ്റി ബെന്നി ബഹനാനെ ആ സ്ഥാനത്തു കൊണ്ടുവരണം എന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനോട് പാര്‍ട്ടി നേതൃത്തിലുള്ള പലരുടെയും എതിര്‍പ്പുണ്ടായിരുന്നു.
അതേ സമയം ഇപ്പോള്‍ അത്തരത്തിലുള്ള ഒരു എതിര്‍പ്പും ഉയരുന്നില്ല എന്നാണ് അറിയുന്നത്. സുധീരന്‍ രാജിവെച്ചതിന് പിന്നാലെ എംഎം ഹസ്സനാണ് ഇപ്പോള്‍ കെപിസിസിയുടെ താല്‍ക്കാലിക ചുമതല. അതേ സമയം കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് നടന്ന എല്ലാ അഴിമതികളുടെയും ആസുത്രികന്‍ എന്ന ചീത്തപ്പേര് കേള്‍പ്പിച്ച നേതാവാണ് ബെന്നി ബഹനാന്‍. ഇക്കാരണത്താല്‍ തന്നെ നിയമ സഭാ തിരഞ്ഞെടുപ്പില്‍ ബെന്നി ബെഹനാന് സീറ്റ് നല്‍കുന്നതില്‍ ശക്തമായ എതിര്‍പ്പ് അന്ന് സുധീരന്‍ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബെന്നി ബഹനാന് പകരം പിടി തോമസ് ആയിരുന്നു തൃക്കാക്കരയില്‍ മല്‍സരിച്ചത്.
അന്ന് തന്നെ ഒഴിവാക്കന്‍ ഡല്‍ഹിയിലെത്തി രാഹുല്‍ഗാന്ധിക്കും സോണിയക്കും മേല്‍ സമ്മര്‍ദ്ദം ചൊലുത്തിയ സുധീരനുള്ള മറുപടി കൂടിയാണ് സുധീരന്‍ ഇരുന്ന അതേ കസേരയിലേക്കുള്ള ബെന്നി ബഹനാന്റെ സ്ഥാനാരോഹണം.
https://www.facebook.com/Malayalivartha























